മദറു-സംകതന പുസ്തക പ്രകാശനം 13ന്
കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെ കാരണീഭൂതരായ മദറു അമ്മയുടെ ചരിത്രം സൂചിപ്പിക്കും എന്ന ലക്ഷ്യത്തോടെ കന്നടയിലെ എഴുത്തുകാരന്‍ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക രചിച്ച മദറു-സംകതന എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം 13ന് ഉളിയത്തടുക്ക മൂലസ്ഥാനത്തിന്റെ പരിസരത്തുള്ള അടല്‍ജി കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് മധൂര്‍ മദറു മഹാമതെമൊഗേറ സമാജ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് കര്‍ണാടക മന്ത്രി എസ്. അങ്കാര പ്രകാശനം നിര്‍വ്വഹിക്കും. പി.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, മധൂര്‍ ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് […]

കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെ കാരണീഭൂതരായ മദറു അമ്മയുടെ ചരിത്രം സൂചിപ്പിക്കും എന്ന ലക്ഷ്യത്തോടെ കന്നടയിലെ എഴുത്തുകാരന്‍ രാധാകൃഷ്ണ കെ. ഉളിയത്തടുക്ക രചിച്ച മദറു-സംകതന എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം 13ന് ഉളിയത്തടുക്ക മൂലസ്ഥാനത്തിന്റെ പരിസരത്തുള്ള അടല്‍ജി കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് മധൂര്‍ മദറു മഹാമതെമൊഗേറ സമാജ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് കര്‍ണാടക മന്ത്രി എസ്. അങ്കാര പ്രകാശനം നിര്‍വ്വഹിക്കും. പി.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, മധൂര്‍ ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് യു.ടി. ആള്‍വ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പുസ്തകത്തെ രചയിതാവ് പരിചയപ്പെടുത്തും. ആനന്ദ കെ.മൗവ്വാര്‍ മുഖ്യപ്രഭാഷണം നടത്തും. വസന്ത അജക്കോട് അധ്യക്ഷത വഹിക്കും. മലാര്‍ജയറാമറൈ, ജയദേവ ഖണ്ടിഗെ, ഡോ.ആശാലത ചേവാര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വസന്ത അജക്കോട്, ആനന്ദ കെ മവ്വാര്‍, രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, നിട്ടോണി ബന്തിയോട്, സുരേഷ് അജക്കോട്, കൃഷ്ണദാസ് ദര്‍ത്തെടുക്ക, സുനന്ദ ടീച്ചര്‍ കുമ്പള സംബന്ധിച്ചു.