'നന്മ മരങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു

ബോവിക്കാനം: കുട്ടിയാനം മുഹമ്മദ്കുഞ്ഞി രചിച്ച 'നന്മ മരങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം യുവ എഴുത്തുകാരി ഹന ഹംസക്ക് കോപ്പി നല്‍കി ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ നിര്‍വഹിച്ചു.മുളിയാര്‍ പഞ്ചായത്ത് ഹാളില്‍, കസ്തൂര്‍ബ ഗാന്ധി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനി അധ്യക്ഷത വഹിച്ചു. അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. രാഘവന്‍ ബെള്ളിപ്പാടി പുസ്തക പരിചയം നടത്തി. വൈസ് പ്രസിഡണ്ട് എ. ജനാര്‍ദ്ദനന്‍, ഇ. മോഹനന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, രവീന്ദ്രന്‍ പാടി, അഷ്‌റഫ് […]

ബോവിക്കാനം: കുട്ടിയാനം മുഹമ്മദ്കുഞ്ഞി രചിച്ച 'നന്മ മരങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം യുവ എഴുത്തുകാരി ഹന ഹംസക്ക് കോപ്പി നല്‍കി ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ നിര്‍വഹിച്ചു.
മുളിയാര്‍ പഞ്ചായത്ത് ഹാളില്‍, കസ്തൂര്‍ബ ഗാന്ധി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനി അധ്യക്ഷത വഹിച്ചു. അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. രാഘവന്‍ ബെള്ളിപ്പാടി പുസ്തക പരിചയം നടത്തി. വൈസ് പ്രസിഡണ്ട് എ. ജനാര്‍ദ്ദനന്‍, ഇ. മോഹനന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, രവീന്ദ്രന്‍ പാടി, അഷ്‌റഫ് അലി ചേരങ്കൈ, ബാലകൃഷ്ണന്‍ ചെര്‍ക്കള, എബി കുട്ടിയാനം, സെക്രട്ടറി എ.ആര്‍ പ്രശാന്ത് കുമാര്‍, മസൂദ് ബോവിക്കാനം, നാഷണല്‍ അബ്ദുല്ല സംസാരിച്ചു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി രചനാനുഭവങ്ങള്‍ പങ്കുവെച്ചു.
ലൈബ്രറിയന്‍ കിരണ്‍ കുമാര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it