ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബേറ്

കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബേറ്. വെള്ളിയാഴ്ച രാത്രി 12മണിയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അരവിന്ദന്‍ മാണിക്കോത്ത് തൊട്ടടുത്ത് തന്നെയുള്ള ലേറ്റസ്റ്റ് പത്രം ഓഫീസിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ബോംബേറില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it