തൃക്കരിപ്പൂര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് തീവണ്ടിയുടെ ബോഗികള്‍ വേര്‍പ്പെട്ടു

കാഞ്ഞങ്ങാട്: തൃക്കരിപ്പുര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് തീവണ്ടിയുടെ ബോഗികള്‍ വേര്‍പ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ചരക്ക്തീവണ്ടിയുടെ ബോഗികളാണ് വേര്‍പ്പെട്ടത്. തീവണ്ടി ചന്തേര റെയില്‍വേ സ്റ്റേഷനു സമീപം എത്തിയപ്പോള്‍ ഏഴാമത്തെ ബോഗിയില്‍ നിന്നുള്ള ബന്ധം വേര്‍പെടുകയായിരുന്നു. ട്രെയിന്‍ പിറകോട്ടെടുത്ത് ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് യാത്ര പുനരാരംഭിച്ചത്.

കാഞ്ഞങ്ങാട്: തൃക്കരിപ്പുര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് തീവണ്ടിയുടെ ബോഗികള്‍ വേര്‍പ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ചരക്ക്
തീവണ്ടിയുടെ ബോഗികളാണ് വേര്‍പ്പെട്ടത്. തീവണ്ടി ചന്തേര റെയില്‍വേ സ്റ്റേഷനു സമീപം എത്തിയപ്പോള്‍ ഏഴാമത്തെ ബോഗിയില്‍ നിന്നുള്ള ബന്ധം വേര്‍പെടുകയായിരുന്നു. ട്രെയിന്‍ പിറകോട്ടെടുത്ത് ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് യാത്ര പുനരാരംഭിച്ചത്.

Related Articles
Next Story
Share it