ഒഴുക്കില്‍പ്പെട്ട് കാണാതായ തെയ്യംകലാകാരന്റെ മൃതദേഹം തളങ്കര ഹാര്‍ബറിന് സമീപം കണ്ടെത്തി

ബേഡകം: ഒഴുക്കില്‍പ്പെട്ട് കാണാതായ തെയ്യംകലാകാരന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. ബേഡഡുക്ക മുള്ളംകോട് പാറക്കടവിലെ കെ.വി ബാലചന്ദ്രന്റെ(57) മൃതദേഹമാണ് തളങ്കര ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ബാലചന്ദ്രനെ ഒഴുക്കില്‍പെട്ട് കാണാതായത്. മഴവെള്ളത്തില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാലചന്ദ്രന്‍ മുള്ളംകോട് ചാലിലെ ഒഴുക്കില്‍പെട്ടത്. മകന്‍ വിപിന്റെ കണ്‍മുന്നിലായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചാലില്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കനത്ത മഴയും വര്‍ധിച്ച നീരൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. മുള്ളംകോട് അണക്കെട്ടിന് താഴെ ഭാഗത്ത് […]

ബേഡകം: ഒഴുക്കില്‍പ്പെട്ട് കാണാതായ തെയ്യംകലാകാരന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. ബേഡഡുക്ക മുള്ളംകോട് പാറക്കടവിലെ കെ.വി ബാലചന്ദ്രന്റെ(57) മൃതദേഹമാണ് തളങ്കര ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ബാലചന്ദ്രനെ ഒഴുക്കില്‍പെട്ട് കാണാതായത്. മഴവെള്ളത്തില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാലചന്ദ്രന്‍ മുള്ളംകോട് ചാലിലെ ഒഴുക്കില്‍പെട്ടത്. മകന്‍ വിപിന്റെ കണ്‍മുന്നിലായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചാലില്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കനത്ത മഴയും വര്‍ധിച്ച നീരൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. മുള്ളംകോട് അണക്കെട്ടിന് താഴെ ഭാഗത്ത് ബാലചന്ദ്രനും മകനും തേങ്ങ പിടിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി ബാലചന്ദ്രന്‍ ഒഴുക്കില്‍പെടുകയായിരുന്നു. അഗ്‌നിശമന സേനയുടെ കുറ്റിക്കോല്‍, കാസര്‍കോട്, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് യൂണിറ്റുകള്‍ ബോട്ട് സര്‍വീസ് അടക്കം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Related Articles
Next Story
Share it