കാഞ്ഞങ്ങാട്: ഓണാഘോഷ പരിപാടികള്‍ക്കിടെ പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീലേശ്വരം കോയാമ്പുറത്തെ കെ.വി വേണു(48)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ സന്ധ്യക്ക് തോട്ടുമ്പുറത്തെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് വേണു കാല്‍ തെന്നി പുഴയില്‍ വീണത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ അതേ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: രഞ്ജിനി (അധ്യാപിക, കാസര്‍കോട്). മക്കള്‍: സ്വരൂപ്, കാര്‍ത്തിക്. സഹോദരങ്ങള്‍: മധു, അംബിക.