ചന്ദ്രഗിരി പുഴയില്‍ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം തളങ്കര ഹാര്‍ബറില്‍ കണ്ടെത്തി

കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ ചെമനാട് പാലത്തിന് സമീപം കാര്‍ നിര്‍ത്തി ചന്ദ്രഗിരി പുഴയില്‍ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചട്ടഞ്ചാലിലെ ടാക്‌സി ഡ്രൈവര്‍ ചട്ടഞ്ചാല്‍ മന്ന്യത്തെ ശ്രീധരന്റെ (46) മൃതദേഹമാണ് ഇന്ന് രാവിലെ 10 മണിയോടെ തളങ്കര പഴയ ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. ഫിഷറീസ് റെസ്‌ക്യൂ ടീമും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ചെമനാട് പാലത്തിന് സമീപം ടാക്‌സി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടെയാണ് ടാക്‌സി ഡ്രൈവര്‍ ശ്രീധരനെ കാണാതായതായുള്ള […]

കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ ചെമനാട് പാലത്തിന് സമീപം കാര്‍ നിര്‍ത്തി ചന്ദ്രഗിരി പുഴയില്‍ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചട്ടഞ്ചാലിലെ ടാക്‌സി ഡ്രൈവര്‍ ചട്ടഞ്ചാല്‍ മന്ന്യത്തെ ശ്രീധരന്റെ (46) മൃതദേഹമാണ് ഇന്ന് രാവിലെ 10 മണിയോടെ തളങ്കര പഴയ ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. ഫിഷറീസ് റെസ്‌ക്യൂ ടീമും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ചെമനാട് പാലത്തിന് സമീപം ടാക്‌സി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടെയാണ് ടാക്‌സി ഡ്രൈവര്‍ ശ്രീധരനെ കാണാതായതായുള്ള വിവരം ലഭിക്കുന്നത്. ശ്രീധരനെ പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ചെമനാട് പാലത്തിന് സമീപം ശ്രീധരന്റെ ടാക്‌സി കണ്ടെത്തിയതോടെ പുഴയില്‍ ചാടിയതായിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഫിഷറീസ് റെസ്‌ക്യൂ ടീമിലെ അജീഷ്, രമേശന്‍, മുഹമ്മദ് സമീര്‍, കുമാരന്‍ എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കോസ്റ്റല്‍ എസ്.ഐ ബാലചന്ദ്രന്‍, മഹേഷ്, ജോസഫ്, സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതരായ മുത്തുനായരുടേയും അമ്മാളു അമ്മയുടേയും മകനാണ് ശ്രീധരന്‍. ഭാര്യ: പ്രവീണ. മക്കള്‍: ശ്രീവൈഗ, തന്മയ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, കുമാരന്‍, ദാക്ഷായണി, ജാനകി, രുഗ്മിണി, രാധ, ലീല.

Related Articles
Next Story
Share it