ബസിനകത്ത് മരിച്ച തപാല്‍ ജീവനക്കാരന്റെ മൃതദേഹം സംസ്‌ക്കരിച്ചു

അഡൂര്‍: ബസിനകത്ത് മരണപ്പെട്ട തപാല്‍ ജീവനക്കാരന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അഡൂര്‍ ബളവന്തടുക്കയിലെ കൃഷ്ണനെ(55)യാണ് ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണന്‍ കൊട്ടിയാടിയില്‍ നിന്ന് അഡൂര്‍-കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യബസില്‍ കയറിയത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ അവസാന സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതോടെ മറ്റ് യാത്രക്കാര്‍ ഇറങ്ങിയെങ്കിലും കൃഷ്ണന്‍ ഇറങ്ങാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ നോക്കിയപ്പോള്‍ സീറ്റില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇതേ ബസില്‍ കൃഷ്ണനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. […]

അഡൂര്‍: ബസിനകത്ത് മരണപ്പെട്ട തപാല്‍ ജീവനക്കാരന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അഡൂര്‍ ബളവന്തടുക്കയിലെ കൃഷ്ണനെ(55)യാണ് ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണന്‍ കൊട്ടിയാടിയില്‍ നിന്ന് അഡൂര്‍-കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യബസില്‍ കയറിയത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ അവസാന സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതോടെ മറ്റ് യാത്രക്കാര്‍ ഇറങ്ങിയെങ്കിലും കൃഷ്ണന്‍ ഇറങ്ങാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ നോക്കിയപ്പോള്‍ സീറ്റില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇതേ ബസില്‍ കൃഷ്ണനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആസ്പത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. പരേതരായ അപ്പണ്ണനായകിന്റെയും പാര്‍വതിയുടെയും മകനാണ്. മക്കള്‍: അജിത്, മമത. സഹോദരങ്ങള്‍; ലീലാവതി, സുശീല.

Related Articles
Next Story
Share it