ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ ഒഴുകിയെത്തി

ആദൂര്‍: ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ ഒഴുകിയെത്തി. കുണ്ടാര്‍ ചെള്ളിക്കയത്തെ കൃഷ്ണനായകിന്റെ മകന്‍ പുരുഷു(43)വിന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് പുരുഷുവിന്റെ മൃതദേഹം ഒഴുകിയെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം കരക്കെത്തിച്ചു.കൂലിത്തൊഴിലാളിയായ പുരുഷു നവംബര്‍ 21ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷു പുഴ കടക്കുമ്പോള്‍ കാല്‍തെന്നി വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി […]

ആദൂര്‍: ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ ഒഴുകിയെത്തി. കുണ്ടാര്‍ ചെള്ളിക്കയത്തെ കൃഷ്ണനായകിന്റെ മകന്‍ പുരുഷു(43)വിന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് പുരുഷുവിന്റെ മൃതദേഹം ഒഴുകിയെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം കരക്കെത്തിച്ചു.
കൂലിത്തൊഴിലാളിയായ പുരുഷു നവംബര്‍ 21ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷു പുഴ കടക്കുമ്പോള്‍ കാല്‍തെന്നി വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it