കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള തോണിയാത്രക്കിടെ കാണാതായ പാണലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പാണലത്തെ അബ്ദുല്‍ മജീദി(54)ന്റെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേരൂര്‍ ഭാഗത്തെ പുഴയില്‍ തോണിയാത്ര നടത്തുന്നതിനിടെയാണ് മജീദിനെ കാണാതായത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസും കാസര്‍കോട് ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.