വഴക്കിനിടെ ഭാര്യയുടെ വെട്ടേറ്റ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: വഴക്കിനിടെ ഭാര്യയുടെ വെട്ടേറ്റ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പാണത്തൂര്‍ പുത്തൂരടുക്കത്തെ കെ.വി.ബാബു (56) ആണ് മരിച്ചത്. മദ്യലഹരിയില്‍ വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെയാണ് വെട്ടേറ്റത്. സംഭവത്തിനിടെ പരിക്കേറ്റ ഭാര്യ സീമന്തിനിയെ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. മദ്യപിച്ചെത്തി വീട്ടുകാരുമായി ബഹളമുണ്ടാക്കുന്ന പതിവ് ബാബുവിനുണ്ട്. ഇന്നലെ രാവിലെ മുതല്‍ തന്നെ ഭാര്യയുമായി വഴക്കിടുകയായിരുന്നു. വഴക്ക് മൂത്തതോടെയാണ് […]

കാഞ്ഞങ്ങാട്: വഴക്കിനിടെ ഭാര്യയുടെ വെട്ടേറ്റ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പാണത്തൂര്‍ പുത്തൂരടുക്കത്തെ കെ.വി.ബാബു (56) ആണ് മരിച്ചത്. മദ്യലഹരിയില്‍ വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെയാണ് വെട്ടേറ്റത്. സംഭവത്തിനിടെ പരിക്കേറ്റ ഭാര്യ സീമന്തിനിയെ പൂടങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. മദ്യപിച്ചെത്തി വീട്ടുകാരുമായി ബഹളമുണ്ടാക്കുന്ന പതിവ് ബാബുവിനുണ്ട്. ഇന്നലെ രാവിലെ മുതല്‍ തന്നെ ഭാര്യയുമായി വഴക്കിടുകയായിരുന്നു. വഴക്ക് മൂത്തതോടെയാണ് ഇരുവരും കയ്യാങ്കളിയിലെത്തിയതെന്ന് സംശയിക്കുന്നു. കാലിനും കൈക്കും വെട്ടേറ്റ് രക്തം വാര്‍ന്നാണ് ബാബു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലക്ക് വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായും സൂചനയുണ്ട്. കൊലയാണെന്ന് തന്നെയാണ് സംശയിക്കുന്നതതെന്ന് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ. സുനില്‍കുമാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ കൂടുതല്‍ പറയാനാകുവെന്നും പൊലീസ് പറഞ്ഞു. രാജപുരം ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പരേതരായ വര്‍ഗീസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍:അബിന്‍, സുബിന്‍. സഹോദരന്‍: ടോമി.

Related Articles
Next Story
Share it