പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മയ്യത്ത് ഖബറടക്കി

കാസര്‍കോട്: പെരുമ്പളക്കടവില്‍ ചന്ദ്രഗിരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്കള പാണലത്തെ അബ്ദുല്‍ മജീദി(54)ന്റെ മയ്യത്ത് ഇന്നലെ രാത്രിയോടെ ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നിരവധി ടെലിഫിലിമുകളില്‍ അഭിനയിച്ച അബ്ദുല്‍മജീദ് ഏവര്‍ക്കും സുപരിചിതനായിരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെ പുഴയോരത്ത് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നതായാണ് വിവരം. വിദ്യാനഗര്‍ പൊലീസും കാസര്‍കോട് ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനിടെ ഇന്നലെ ഉച്ചയോടെയാണ് മജീദിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. […]

കാസര്‍കോട്: പെരുമ്പളക്കടവില്‍ ചന്ദ്രഗിരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്കള പാണലത്തെ അബ്ദുല്‍ മജീദി(54)ന്റെ മയ്യത്ത് ഇന്നലെ രാത്രിയോടെ ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നിരവധി ടെലിഫിലിമുകളില്‍ അഭിനയിച്ച അബ്ദുല്‍മജീദ് ഏവര്‍ക്കും സുപരിചിതനായിരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെ പുഴയോരത്ത് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നതായാണ് വിവരം. വിദ്യാനഗര്‍ പൊലീസും കാസര്‍കോട് ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനിടെ ഇന്നലെ ഉച്ചയോടെയാണ് മജീദിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. മജീദ് നേരത്തെ പ്രവാസിയായിരുന്നു. കാസര്‍കോട് മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
പരേതനായ റോഡ് ഹസൈനാര്‍ ഹാജിയുടേയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഖിളര്‍ഷാ, മൂസ കലീം, നാമിയ. സഹോദരങ്ങള്‍: ഖദീജ, ആയിഷ, സഫിയ, ഹാജറ, അബൂബക്കര്‍ സിദ്ദീഖ്, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ.

Related Articles
Next Story
Share it