തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍

കാസര്‍കോട്: തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവി. മംഗളൂരു പി.എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ കൂത്തുപറമ്പ് സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ റാഫിയുടെ മകനുമായ അബ്ദുല്‍ റനീം (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന മെയിലില്‍ നിന്നാണ് റനീം തെറിച്ച് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ട്രാക്ക് പരിസരങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. സുഹൃത്തുക്കള്‍ നല്‍കിയ വിവരമനുസരിച്ച് മൊഗ്രാല്‍ പുഴക്കും […]

കാസര്‍കോട്: തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവി. മംഗളൂരു പി.എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ കൂത്തുപറമ്പ് സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ റാഫിയുടെ മകനുമായ അബ്ദുല്‍ റനീം (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന മെയിലില്‍ നിന്നാണ് റനീം തെറിച്ച് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ട്രാക്ക് പരിസരങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. സുഹൃത്തുക്കള്‍ നല്‍കിയ വിവരമനുസരിച്ച് മൊഗ്രാല്‍ പുഴക്കും കാസര്‍കോട് റെയില്‍വെ സ്റ്റേഷനും ഇടയിലുള്ള സ്ഥലത്താണ് തെറിച്ച് വീണതെന്ന സംശയത്തെ തുടര്‍ന്ന് മൊഗ്രാല്‍ പുഴ ഭാഗം മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. രാത്രിയോടെ കല്ലങ്കൈക്ക് സമീപം സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് എതിര്‍വശത്തെ റെയില്‍വെ ട്രാക്കിനോട് ചേര്‍ന്ന കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തീവണ്ടി പുറപ്പെട്ടതിന് ശേഷമാണ് റനീം തെറിച്ച് വീണത്. രാത്രിയോടെ കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഫാത്തിമയാണ് റനീമിന്റെ മാതാവ്. റിമ സഹോദരിയാണ്.

Related Articles
Next Story
Share it