ഫോറന്‍സിക് സര്‍ജനില്ലാത്തതിനാല്‍ ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങി; ബാങ്ക് ജീവനക്കാരന്റെ മൃതദേഹം പരിയാരത്തേക്ക് മാറ്റിയത് ഒരു രാത്രി കഴിഞ്ഞ്

കാസര്‍കോട്: ഫോറന്‍സിക് സര്‍ജന്‍ നാട്ടില്‍ പോയതിനെ തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരു രാത്രി മുഴുവന്‍ അനാഥമായി കിടന്നു. ഇന്നലെ വൈകിട്ട് കാസര്‍കോട്ടെ ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ച തൃശൂര്‍ കൈപ്പമംഗലത്തെ കെ.ബി ഷൈജുവിന്റെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ പാലിക്കാനാകാതെ മണിക്കൂറുകളോളം ജനറല്‍ ആസ്പത്രിമോര്‍ച്ചറിയില്‍ കിടന്നത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് ഷൈജുവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഫോറന്‍സിക് സര്‍ജന്‍ നാട്ടില്‍ പോയ കാര്യം ആസ്പത്രി അധികൃതര്‍ മൃതദേഹം കൊണ്ടുവന്നവരെ അറിയിച്ചിരുന്നില്ല. ഇതിനിടയില്‍ ഷൈജുവിന്റെ മകന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും […]

കാസര്‍കോട്: ഫോറന്‍സിക് സര്‍ജന്‍ നാട്ടില്‍ പോയതിനെ തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരു രാത്രി മുഴുവന്‍ അനാഥമായി കിടന്നു. ഇന്നലെ വൈകിട്ട് കാസര്‍കോട്ടെ ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ച തൃശൂര്‍ കൈപ്പമംഗലത്തെ കെ.ബി ഷൈജുവിന്റെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ പാലിക്കാനാകാതെ മണിക്കൂറുകളോളം ജനറല്‍ ആസ്പത്രിമോര്‍ച്ചറിയില്‍ കിടന്നത്. ഇന്നലെ വൈകിട്ട് 6.30 മണിയോടെയാണ് ഷൈജുവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഫോറന്‍സിക് സര്‍ജന്‍ നാട്ടില്‍ പോയ കാര്യം ആസ്പത്രി അധികൃതര്‍ മൃതദേഹം കൊണ്ടുവന്നവരെ അറിയിച്ചിരുന്നില്ല. ഇതിനിടയില്‍ ഷൈജുവിന്റെ മകന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും ആസ്പത്രിയിലെത്തിയിരുന്നു. മൃതദേഹം ഉടന്‍ പോസ്റ്റുമോര്‍ട്ടം നടത്തി വിട്ടുകിട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല പുലരും വരെ ഇവര്‍ക്ക് ഇവിടെ തങ്ങേണ്ടിവന്നു. ഇന്ന് രാവിലെയാണ് ആസ്പത്രി അധികൃതര്‍ ഫോറന്‍സിക് സര്‍ജന്‍ ഇല്ലെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നും അറിയിച്ചത്. ഇന്നലെ വൈകിട്ട് തന്നെ ഇക്കാര്യം അറിയിച്ചിരുന്നെങ്കില്‍ മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകാമായിരുന്നെന്നും മൃതദേഹം അനാഥമായി കിടക്കേണ്ട അവസ്ഥ വരുമായിരുന്നില്ലെന്നും ഷൈജുവിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാരും പറഞ്ഞു.

തൃശൂര്‍ കൈപ്പമംഗലം ചളിങ്ങാട് സ്വദേശിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കാസര്‍കോട് ശാഖാ ജീവനക്കാരനുമായ കെ.ബി ഷൈജു(50)വിനെ ഇന്നലെ വൈകിട്ടാണ്് കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈജു ഞായറാഴ്ച വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. ഇതിന് ശേഷം വീട്ടുകാര്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തിങ്കളാഴ്ചയും വീട്ടുകാര്‍ ഷൈജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഷൈജു ജോലി ചെയ്യുന്ന ബാങ്കില്‍ വിവരമറിയിച്ചു. ബാങ്ക് ജീവനക്കാര്‍ ഷൈജു താമസിക്കുന്ന ലോഡ്ജിലെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചളിങ്ങാട്ടെ ഭാസ്‌കരന്റെയും രാധയുടെയും മകനാണ്. ഭാര്യ; മഞ്ജു. മകന്‍ ഡിഗ്രി വിദ്യാര്‍ഥിയായ അക്ഷയ്. സഹോദരങ്ങള്‍; ബൈജു, ജൂനി.

Related Articles
Next Story
Share it