വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവറുടെ മയ്യത്ത് ഖബറടക്കി
കുമ്പള: സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. അപകടത്തില്‍ ഓട്ടോ യാത്രക്കാരായ രണ്ട് പേര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. കട്ടത്തടുക്ക വികാസ് നഗറിലെ അബ്ദുല്‍ റഹ്‌മാന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ കളത്തൂര്‍ പള്ളത്തിന് സമീപമായിരുന്നു അപകടം. അബ്ദുല്‍ റഹ്‌മാന്‍ ഓടിച്ച ഓട്ടോയുടെ പിറകില്‍ വന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയും അതിനടിയില്‍പ്പെട്ട അബ്ദുല്‍ റഹ്‌മാനെ ഓടിക്കൂടിയ നാട്ടുകാര്‍ […]

കുമ്പള: സ്‌കൂട്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. അപകടത്തില്‍ ഓട്ടോ യാത്രക്കാരായ രണ്ട് പേര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. കട്ടത്തടുക്ക വികാസ് നഗറിലെ അബ്ദുല്‍ റഹ്‌മാന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ കളത്തൂര്‍ പള്ളത്തിന് സമീപമായിരുന്നു അപകടം. അബ്ദുല്‍ റഹ്‌മാന്‍ ഓടിച്ച ഓട്ടോയുടെ പിറകില്‍ വന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയും അതിനടിയില്‍പ്പെട്ട അബ്ദുല്‍ റഹ്‌മാനെ ഓടിക്കൂടിയ നാട്ടുകാര്‍ കുമ്പള സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുകയുമായിരുന്നു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മയ്യത്ത് വികാസ് നഗര്‍ റിഫായിയ്യ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ഭാര്യ: ഉമ്മലിമ. മക്കള്‍: ഖദീജ, റഷീദ്, ഫൗസിയ, താഹ, മുനീര്‍, അഷറഫ്, ഫൈസല്‍, അഫ്‌സ.