റിഫ മെഹനാസിന്റെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്തു

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. എംബാം ചെയ്തതിനാല്‍ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മാര്‍ച്ച് ഒന്നാം തിയതിയാണ് റിഫ മെഹനു ദുബായില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ചത്. ഭര്‍ത്താവ് മെഹനാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. മരണത്തില്‍ കാസര്‍കോട് സ്വദേശിയായ മെഹനാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it