ഡോ. എ.വി.എം ബഷീറിന്റെ മയ്യത്ത് ഖബറടക്കി

പരവനടുക്കം: ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ നിന്നെത്തി കാസര്‍കോടിന്റെ പല ഭാഗങ്ങളിലും നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ജനകീയ ഡോ. എ.വി.എം ബഷീര്‍ (89) അന്തരിച്ചു. മയ്യത്ത് പരവനടുക്കം മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരവനടുക്കം, മാങ്ങാട് എന്നിവിടങ്ങളില്‍ ക്ലിനിക്കുകള്‍ ആരംഭിച്ച് ഇവിടങ്ങളിലെ നിരവധി രോഗികള്‍ക്ക് പ്രിയങ്കരനായ ആതുര സേവകനായി മാറിയ ഡോക്‌റായിരുന്നു ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട്ടെത്തിയത്.നഗരപ്രദേശങ്ങളില്‍ ക്ലിനിക്ക് തുറക്കാമായിരുന്നിട്ടും ഗ്രാമീണരായ സാധാരണക്കാരെ തേടി അദ്ദേഹം തന്റെ പ്രവര്‍ത്തന മേഖലകളായി തിരഞ്ഞെടുത്തതും ഇത്തരം ഗ്രാമങ്ങളാണ്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷറണായ […]

പരവനടുക്കം: ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ നിന്നെത്തി കാസര്‍കോടിന്റെ പല ഭാഗങ്ങളിലും നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ജനകീയ ഡോ. എ.വി.എം ബഷീര്‍ (89) അന്തരിച്ചു. മയ്യത്ത് പരവനടുക്കം മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരവനടുക്കം, മാങ്ങാട് എന്നിവിടങ്ങളില്‍ ക്ലിനിക്കുകള്‍ ആരംഭിച്ച് ഇവിടങ്ങളിലെ നിരവധി രോഗികള്‍ക്ക് പ്രിയങ്കരനായ ആതുര സേവകനായി മാറിയ ഡോക്‌റായിരുന്നു ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട്ടെത്തിയത്.
നഗരപ്രദേശങ്ങളില്‍ ക്ലിനിക്ക് തുറക്കാമായിരുന്നിട്ടും ഗ്രാമീണരായ സാധാരണക്കാരെ തേടി അദ്ദേഹം തന്റെ പ്രവര്‍ത്തന മേഖലകളായി തിരഞ്ഞെടുത്തതും ഇത്തരം ഗ്രാമങ്ങളാണ്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷറണായ ഇദ്ദേഹം പരവനടുക്കത്താണ് ആദ്യം സേവനം തുടങ്ങിയത്. ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍വശത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ക്ലിനിക്ക്. ഡോക്ടറുടെ ചികിത്സാ രീതിയും പെരുമാറ്റവും എല്ലാവര്‍ക്കും ആശ്വാസം പകര്‍ന്നിരുന്നു.
തുച്ഛമായ ഫീസായിരുന്നു അന്ന് ഈടാക്കിയിരുന്നത്. അതിനും കഴിയാത്തവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കിയിരുന്നു. പിന്നീട് സേവനം മാങ്ങാട്ടേക്ക് മാറ്റിയപ്പോള്‍ അവിടെയും ജനങ്ങളുടെ പ്രിയങ്കരനായ ഡോക്ടറായി മാറി. മാങ്ങാട് ടൗണില്‍ 30 വര്‍ഷക്കാലം ഡോ. എ.വി.എം ബഷീറിന്റെ ക്ലിനിക്ക് പ്രവര്‍ത്തിച്ചുവെങ്കിലും കോവിഡ് കാലത്ത് പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. വീടുകളിലെത്തി രോഗികളെ ചികിത്സിക്കാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
മാങ്ങാട് മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം ഭരണസമിതി അംഗം, സീനിയര്‍ സിറ്റിസണ്‍ ഫോറം ബാര-മാങ്ങാട് യൂണിറ്റ് പ്രസിഡണ്ട്, ഗാന്ധിജയന്തി ദിനാചരണ സമിതി ചെയര്‍മാന്‍, മാങ്ങാട് സയന്‍സ് ഫോറം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ. മക്കള്‍: സാലി, അന്‍വര്‍. മരുമക്കള്‍: അലീമ, ജുബി.

Related Articles
Next Story
Share it