വാഹനാപകടത്തില്‍ മരിച്ച സി.പി.എം പ്രാദേശിക നേതാവിന്റെ മൃതദേഹം സംസ്‌കരിച്ചു
മുള്ളേരിയ: വാഹനാപകടത്തില്‍ മരിച്ച സി.പി.എം പാണ്ടി ലോക്കല്‍ കമ്മിറ്റിയംഗം ബളവന്തടുക്കയിലെ ബി.എസ് തിമ്മപ്പ (63)യുടെ മൃതദേഹം ഇന്നുച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.ഇന്നലെ ഉച്ചയ്ക്ക് ബെള്ളൂര്‍ പള്ളപ്പാടി അനക്കളയിലുണ്ടായ അപകടത്തിലാണ് തിമ്മപ്പ മരിച്ചത്. നാട്ടക്കലിലെ സഹോദരിയുടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു തിമ്മപ്പ. എതിരെ വരികയായിരുന്ന മറ്റൊരു സ്‌കൂട്ടര്‍ ഇടിച്ചതോടെ റോഡിലേക്ക് തെറിച്ചുവീണ തിമ്മപ്പയുടെ തലയില്‍ കാസര്‍കോട് നിന്ന് കിന്നിംഗാറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിമ്മപ്പയെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് […]

മുള്ളേരിയ: വാഹനാപകടത്തില്‍ മരിച്ച സി.പി.എം പാണ്ടി ലോക്കല്‍ കമ്മിറ്റിയംഗം ബളവന്തടുക്കയിലെ ബി.എസ് തിമ്മപ്പ (63)യുടെ മൃതദേഹം ഇന്നുച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ബെള്ളൂര്‍ പള്ളപ്പാടി അനക്കളയിലുണ്ടായ അപകടത്തിലാണ് തിമ്മപ്പ മരിച്ചത്. നാട്ടക്കലിലെ സഹോദരിയുടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു തിമ്മപ്പ. എതിരെ വരികയായിരുന്ന മറ്റൊരു സ്‌കൂട്ടര്‍ ഇടിച്ചതോടെ റോഡിലേക്ക് തെറിച്ചുവീണ തിമ്മപ്പയുടെ തലയില്‍ കാസര്‍കോട് നിന്ന് കിന്നിംഗാറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിമ്മപ്പയെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചെങ്കള ഇ.കെ നായനാര്‍ ആസ്ത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചു. ഇന്ന് രാവിലെ ആസ്പത്രിയില്‍ നിന്ന് കൊണ്ടുപോയ മൃതദേഹം സി.പി.എം പാണ്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബളവന്തടുക്കയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തിമ്മപ്പ അവിഭക്ത ദേലംപാടി ലോക്കല്‍ കമ്മിറ്റി രൂപീകരണ സമയം മുതല്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ്. ബൂത്ത് കമ്മിറ്റി സെക്രട്ടറി, കെ.എസ്.കെ.ടി.യു പാണ്ടി വില്ലേജ് പ്രസിഡണ്ട്, സി.ഐ.ടി.യു പഞ്ചായത്ത് കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ വില്ലേജ് ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പാണ്ടി റബ്ബര്‍ ഉല്‍പാദക സംഘം പ്രസിഡണ്ടാണ്. ദേലമ്പാടി അഗ്രികള്‍ച്ചറിസ്റ്റ് സഹകരണ സംഘം ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട്ട് തൊഴിലില്ലായ്മക്കെതിരെ നടന്ന പ്രക്ഷോഭമടക്കം നിരവധി സമര പരിപാടികളില്‍ പങ്കെടുത്തിരുന്നു.
പരേതനായ സുബ്ബപാട്ടാളിയുടെ മകനാണ്. ഭാര്യ: സ്വര്‍ണ്ണലത. സഹോദരങ്ങള്‍: ഭാസ്‌കരന്‍ (ബളവന്തടുക്ക), പ്രേമലീല (മധൂര്‍), സരസ്വതി (നെട്ടണിഗെ).