തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച സി.പി.എം നേതാവ് മധുരക്കാട്ട് കുഞ്ഞമ്പുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച സി.പി.എം നേതാവ് പുല്ലൂരിലെ മധുരക്കാട്ട് കുഞ്ഞമ്പു(73)വിന്റെ മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വെള്ളിക്കോത്ത് ദിനേശ് ബീഡി സഹകരണ സംഘം, പെരളം റെഡ്‌യങ്ങ് ക്ലബ്ബ് തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇന്നലെ കണ്ണൂരിലേക്ക് പോകുന്ന വഴി നീലേശ്വരത്ത് വെച്ചാണ് തീവണ്ടിയില്‍ നിന്നും വീണത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ദിനേശ് കേന്ദ്ര സംഘം ഓഫീസിലേക്ക് പോവുകയായിരുന്നു. ശൗചാലയത്തില്‍ പോയി ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോഴാണ് വീണതെന്ന് സംശയിക്കുന്നു. പി.എഫ് പെന്‍ഷനേഴ്സ് യൂണിയന്‍ കാഞ്ഞങ്ങാട് എരിയാ […]

കാഞ്ഞങ്ങാട്: തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച സി.പി.എം നേതാവ് പുല്ലൂരിലെ മധുരക്കാട്ട് കുഞ്ഞമ്പു(73)വിന്റെ മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വെള്ളിക്കോത്ത് ദിനേശ് ബീഡി സഹകരണ സംഘം, പെരളം റെഡ്‌യങ്ങ് ക്ലബ്ബ് തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇന്നലെ കണ്ണൂരിലേക്ക് പോകുന്ന വഴി നീലേശ്വരത്ത് വെച്ചാണ് തീവണ്ടിയില്‍ നിന്നും വീണത്. തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ദിനേശ് കേന്ദ്ര സംഘം ഓഫീസിലേക്ക് പോവുകയായിരുന്നു. ശൗചാലയത്തില്‍ പോയി ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോഴാണ് വീണതെന്ന് സംശയിക്കുന്നു. പി.എഫ് പെന്‍ഷനേഴ്സ് യൂണിയന്‍ കാഞ്ഞങ്ങാട് എരിയാ പ്രസിഡണ്ട്, ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. സി.പി.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി, ഹൊസ്ദുര്‍ഗ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പുല്ലൂര്‍ ഗവ. ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: സുഷമ, സുനിത, സുരേഷ്. മരുമക്കള്‍: സുകുമാരന്‍, കൃഷ്ണന്‍, ബിന്ദു. സഹോദരങ്ങള്‍: നാരായണി, കൃഷ്ണന്‍, കല്ല്യാണി, ശ്യാമള, ശാന്ത. കലാ രാഷ്ട്രീയ സാംസ്‌കാരിക സഹകരണ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കുഞ്ഞമ്പുവിന്റെ മൃതദേഹം കാണാന്‍ നൂറുകണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളില്‍ എത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുന്‍ എം.പി പി. കരുണാകരന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

Related Articles
Next Story
Share it