പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ത്ത് കോട്ടച്ചേരി മലനാട് ബാര്‍ ഹോട്ടലിലെ ജീവനക്കാരന്‍ മാവേലിക്കര ആലപ്പുഴ താമരക്കുളത്തെ പുളിമൂട്ടില്‍ ബിജു(49)വാണ് മരിച്ചത്. ഇന്നലെ രാവിലെ അജാനൂര്‍ കടപ്പുറത്ത് വെച്ചാണ് സംഭവം. ഈവഴി നടന്നുപോയതായിരുന്നു. കുഴഞ്ഞുവീണ ബിജുവിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആറുമാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ ഇന്നലെ രാത്രിയാേടെ കാഞ്ഞങ്ങാട്ടെത്തി. പരേതരായ ചെല്ലപ്പന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കള്‍: കാജള്‍ (സിനിമാതാരം), […]

കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ത്ത് കോട്ടച്ചേരി മലനാട് ബാര്‍ ഹോട്ടലിലെ ജീവനക്കാരന്‍ മാവേലിക്കര ആലപ്പുഴ താമരക്കുളത്തെ പുളിമൂട്ടില്‍ ബിജു(49)വാണ് മരിച്ചത്. ഇന്നലെ രാവിലെ അജാനൂര്‍ കടപ്പുറത്ത് വെച്ചാണ് സംഭവം. ഈവഴി നടന്നുപോയതായിരുന്നു. കുഴഞ്ഞുവീണ ബിജുവിനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആറുമാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ ഇന്നലെ രാത്രിയാേടെ കാഞ്ഞങ്ങാട്ടെത്തി. പരേതരായ ചെല്ലപ്പന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കള്‍: കാജള്‍ (സിനിമാതാരം), അമിത് (വിദ്യാര്‍ത്ഥി ചെറുപുഷ്പം ബെഥനി സ്‌കൂള്‍ മാവേലിക്കര), മീനാക്ഷി, വിഘ്‌നേശ്വര്‍. സഹോദരി: പരേതയായ ഇന്ദിര.

Related Articles
Next Story
Share it