ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് നദിയില്‍ ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുള്ള്യ: ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് നദിയിലെ അപകടമുള്ള ഭാഗത്ത് ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുള്ള്യക്കടുത്ത് കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനടുത്ത കുമാരധാര നദിയില്‍ കുളിക്കുന്നതിനിടെ കാണാതായ ബംഗളൂരു സ്വദേശിയായ ശിവുവിന്റെ (25) മൃതദേഹമാണ് ബുധനാഴ്ച ഒന്നര കിലോമീറ്റര്‍ ദൂരത്ത് നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. അപകടമുള്ള ഭാഗത്ത് ആരും പോകാതിരിക്കാന്‍ നദിക്ക് കുറുകെ കയര്‍ കെട്ടിയിരുന്നു. ശിവുവും സുഹൃത്തുക്കളും നദിയില്‍ കുളിക്കാനിറങുമ്പോള്‍ ഈ ഭാഗത്ത് പോകരുതെന്ന് ലൈഫ് ഗാര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ മുന്നറിയിപ്പ് […]

സുള്ള്യ: ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് നദിയിലെ അപകടമുള്ള ഭാഗത്ത് ചാടിയതിനെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുള്ള്യക്കടുത്ത് കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനടുത്ത കുമാരധാര നദിയില്‍ കുളിക്കുന്നതിനിടെ കാണാതായ ബംഗളൂരു സ്വദേശിയായ ശിവുവിന്റെ (25) മൃതദേഹമാണ് ബുധനാഴ്ച ഒന്നര കിലോമീറ്റര്‍ ദൂരത്ത് നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. അപകടമുള്ള ഭാഗത്ത് ആരും പോകാതിരിക്കാന്‍ നദിക്ക് കുറുകെ കയര്‍ കെട്ടിയിരുന്നു. ശിവുവും സുഹൃത്തുക്കളും നദിയില്‍ കുളിക്കാനിറങുമ്പോള്‍ ഈ ഭാഗത്ത് പോകരുതെന്ന് ലൈഫ് ഗാര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച ശിവു അപകടകരമായ ഭാഗത്തേക്ക് ചാടുകയായിരുന്നു. നീന്തല്‍ വിദഗ്ധര്‍, അഗ്നിശമന സേനാംഗങ്ങള്‍, ഹോം ഗാര്‍ഡ്, സുബ്രഹ്‌മണ്യ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, പ്രാദേശിക ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയത്. ശിവുവിന്റെ മൃതദേഹം ആംബുലന്‍സില്‍ സുബ്രഹ്‌മണ്യ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാണ്ഡ്യയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Related Articles
Next Story
Share it