കള്ളുചെത്ത് തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുളത്തില്‍

പെര്‍ള: കള്ളുചെത്ത് തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ഉക്കിനടുക്ക ബന്‍പ്പത്തടുക്കയിലെ കൊഗ്ഗ-സരസ്വതി ദമ്പതികളുടെ മകന്‍ ഉമേഷ്(35) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പെര്‍ള ഇടിയടുക്കയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുളത്തിലാണ് ഉമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കള്ളുചെത്ത് തൊഴിലാളിയായ ഉമേഷ് അയല്‍പക്കത്തെ തെങ്ങുകളില്‍ കള്ള് ചെത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഇടിയടുക്കയില്‍ കള്ളുചെത്തിന് ശേഷം തെങ്ങില്‍ നിന്ന് താഴെയിറങ്ങി കുളത്തില്‍ കാല്‍ കഴുകുന്നതിനിടെ തെന്നിവീണ് മുങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. ഉമേഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തില്‍ മൃതദേഹം കണ്ടത്. […]

പെര്‍ള: കള്ളുചെത്ത് തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ഉക്കിനടുക്ക ബന്‍പ്പത്തടുക്കയിലെ കൊഗ്ഗ-സരസ്വതി ദമ്പതികളുടെ മകന്‍ ഉമേഷ്(35) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പെര്‍ള ഇടിയടുക്കയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുളത്തിലാണ് ഉമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കള്ളുചെത്ത് തൊഴിലാളിയായ ഉമേഷ് അയല്‍പക്കത്തെ തെങ്ങുകളില്‍ കള്ള് ചെത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഇടിയടുക്കയില്‍ കള്ളുചെത്തിന് ശേഷം തെങ്ങില്‍ നിന്ന് താഴെയിറങ്ങി കുളത്തില്‍ കാല്‍ കഴുകുന്നതിനിടെ തെന്നിവീണ് മുങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. ഉമേഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും അന്വേഷിച്ചെത്തിയപ്പോഴാണ് കുളത്തില്‍ മൃതദേഹം കണ്ടത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് ഉമേഷിന്റെ പുതിയ വീട്ടില്‍ ഗൃഹപ്രവേശനം നടത്തിയത്. ഭാര്യ: നേത്ര. മക്കള്‍: ചരണ്‍, ചേതന്‍. സഹോദരങ്ങള്‍: ജയരാമ, ജയ.

Related Articles
Next Story
Share it