സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബണ്ട്വാളില്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരത്ത് കരക്കടിഞ്ഞു

മഞ്ചേശ്വരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബണ്ട്വാളില്‍ പുഴയില്‍ ചാടിയ ബംഗളൂരു സ്വദേശിയായ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടല്‍ തീരത്ത് കണ്ടെത്തി. ബംഗളൂരു അഗ്രഹാര ദാസറ ഹള്ളിയിലെ സത്യവേലു(29)ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ബംഗളൂരുവില്‍ എ.സി.ഇ. എന്ന പേരില്‍ ഡിസൈനിംഗ് സ്ഥാപനം നടത്തിയിരുന്ന സത്യവേലു കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പറയുന്നു. ഈ മാസം 28ന് ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയ സത്യവേലുവിനെ പിന്നീട് കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ സത്യവേലു […]

മഞ്ചേശ്വരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബണ്ട്വാളില്‍ പുഴയില്‍ ചാടിയ ബംഗളൂരു സ്വദേശിയായ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടല്‍ തീരത്ത് കണ്ടെത്തി. ബംഗളൂരു അഗ്രഹാര ദാസറ ഹള്ളിയിലെ സത്യവേലു(29)ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.
ബംഗളൂരുവില്‍ എ.സി.ഇ. എന്ന പേരില്‍ ഡിസൈനിംഗ് സ്ഥാപനം നടത്തിയിരുന്ന സത്യവേലു കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പറയുന്നു.
ഈ മാസം 28ന് ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയ സത്യവേലുവിനെ പിന്നീട് കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതിനിടെ സത്യവേലു ബണ്ട്വാളിലെത്തി പുഴയില്‍ ചാടിയതായാണ് വിവരം. ഇന്നലെ വൈകിട്ടാണ് മഞ്ചേശ്വരം കണ്വതീര്‍ത്ഥ തീരത്ത് മൃതദേഹം കണ്ടെത്തിയത്.
പരിസരവാസികള്‍ കാസര്‍കോട് തീരദേശ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് സത്യവേലുവിന്റെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പരേതനായ സ്വാമിനാഥന്റെയും ശാന്തിയുടെയും ഏക മകനാണ് സത്യവേലു.

Related Articles
Next Story
Share it