ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൂങ്ങി മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി പണം നഷ്ടപ്പെട്ട് ഹരിയാനയില്‍ തൂങ്ങിമരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കുശാല്‍നഗറിലെ ഭവാനി ശങ്കറിന്റെയും എല്‍.ഐ.സി ഏജന്റ് ശാന്തകുമാരിയുടെയും മകന്‍ ബി.എസ് വിനയ് (23) ആണ് ഗുരുഗ്രാമില്‍ മരിച്ചത്. ഹരിയാനയില്‍ ഹോണ്ട കാര്‍ നിര്‍മ്മാണ കമ്പനിയില്‍ അസി. മാനേജരാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് അടിമപ്പെട്ട് പണം നഷ്ടപ്പെട്ടിരുന്നു. ഈ പ്രയാസത്തിലാണ് ജീവനാടുക്കിയതെന്ന് സംശയമുണ്ട്. മൊബൈല്‍ ഫോണില്‍ പരിശോധിച്ചപ്പോഴാണ് നിരവധി കമ്പനികളുമായി ഇടപാടുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയത്. കംമ്പ്യൂട്ടര്‍ ബി.ടെക് […]

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി പണം നഷ്ടപ്പെട്ട് ഹരിയാനയില്‍ തൂങ്ങിമരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കുശാല്‍നഗറിലെ ഭവാനി ശങ്കറിന്റെയും എല്‍.ഐ.സി ഏജന്റ് ശാന്തകുമാരിയുടെയും മകന്‍ ബി.എസ് വിനയ് (23) ആണ് ഗുരുഗ്രാമില്‍ മരിച്ചത്. ഹരിയാനയില്‍ ഹോണ്ട കാര്‍ നിര്‍മ്മാണ കമ്പനിയില്‍ അസി. മാനേജരാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് അടിമപ്പെട്ട് പണം നഷ്ടപ്പെട്ടിരുന്നു. ഈ പ്രയാസത്തിലാണ് ജീവനാടുക്കിയതെന്ന് സംശയമുണ്ട്. മൊബൈല്‍ ഫോണില്‍ പരിശോധിച്ചപ്പോഴാണ് നിരവധി കമ്പനികളുമായി ഇടപാടുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയത്. കംമ്പ്യൂട്ടര്‍ ബി.ടെക് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. 2വര്‍ഷമായി ഹരിയാനയില്‍ ജോലി ചെയ്യുകയാണ്. താമസ സ്ഥലത്താണ് മരിച്ചത്. ബന്ധുക്കള്‍ ഹരിയാനയിലെത്തി മൃതദേഹം നാട്ടിലേ ക്ക് കൊണ്ടുവന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് ഹരിയാനയിലെ പൊലീസ് നടപടികള്‍ വേഗത്തിലായി. സഹോദരങ്ങള്‍: വിശാഖ്, വിമല്‍.