പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെമനാട് കൊമ്പനടുക്കത്തെ അബ്ദുല്‍ റസാഖ് ഖത്തറിന്റെയും ആബിദയുടേയും മകനും ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മിസ്ബാഹി(15)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ചന്ദ്രഗിരിപ്പുഴയിലെ കൊമ്പനടുക്കം കടവില്‍ മൂന്നു കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് മിസ്ബാഹ് മുങ്ങിയത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിനിടെയാണ് ഇന്നലെ കുളിക്കാനിറങ്ങിയ അതേ ഭാഗത്ത് […]

കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെമനാട് കൊമ്പനടുക്കത്തെ അബ്ദുല്‍ റസാഖ് ഖത്തറിന്റെയും ആബിദയുടേയും മകനും ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മിസ്ബാഹി(15)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ചന്ദ്രഗിരിപ്പുഴയിലെ കൊമ്പനടുക്കം കടവില്‍ മൂന്നു കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് മിസ്ബാഹ് മുങ്ങിയത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിനിടെയാണ് ഇന്നലെ കുളിക്കാനിറങ്ങിയ അതേ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. ചെമനാട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. സഹോദരന്‍: അബ്ബാസ് മിദ്ഹാല്‍ (ദേളി സഅദിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി).