അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
ബദിയടുക്ക: അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചള്ളങ്കയം കൊച്ചി അബ്ദുല്ലയുടെയും ജമീലയുടെയും മകനും കട്ടത്തടുക്ക മുഹിമ്മത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ജിസ്‌വാദി(17)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മൂന്ന് ബൈക്കുകളിലായി ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം മണിയംപാറ ഷിറിയ തടയണയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടയിലാണ് ഒഴുക്കില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ അഗ്‌നിശമന വിഭാഗവും ബദിയടുക്ക പൊലീസും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിയിരുന്നു. ചൊവ്വാഴ്ച […]

ബദിയടുക്ക: അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചള്ളങ്കയം കൊച്ചി അബ്ദുല്ലയുടെയും ജമീലയുടെയും മകനും കട്ടത്തടുക്ക മുഹിമ്മത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ജിസ്‌വാദി(17)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മൂന്ന് ബൈക്കുകളിലായി ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം മണിയംപാറ ഷിറിയ തടയണയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടയിലാണ് ഒഴുക്കില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ അഗ്‌നിശമന വിഭാഗവും ബദിയടുക്ക പൊലീസും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിയിരുന്നു. ചൊവ്വാഴ്ച വീണ്ടും അഗ്‌നിശമന വിഭാഗവും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ വൈകിട്ട് നാല് മണിയോടെ തടയണയില്‍ നിന്നും 500മീറ്റര്‍ മാറിയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏക സഹോദരന്‍: മുഹാദ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.