മുംബൈയില്‍ മരിച്ച പള്ളത്തിങ്കാല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കുറ്റിക്കോല്‍: മുംബൈയില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പള്ളത്തിങ്കാല്‍ മിയ്യങ്ങാനം സ്വദേശി പി.ബി.രതീഷ് (38) എന്ന ഉണ്ണിയാണ് മുംബൈയില്‍ മരിച്ചത്. കപ്പലില്‍ ജോലിക്കായി അച്ഛന്റെ സഹോദരപുത്രനോടൊപ്പം ഒരാഴ്ച മുമ്പാണ് മുംബൈയില്‍ എത്തിയത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആസ്പത്രിയിലേക്ക് പുറപ്പെട്ടെങ്കിലും യുവാവ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നു. ബാലകൃഷ്ണന്‍ നമ്പ്യാരുടെയും ഗീതയുടെയും മകനാണ്. കെ. നവ്യയാണ് ഭാര്യ. മകള്‍: ഇവ. സഹോദരങ്ങള്‍: പി.ബി […]

കുറ്റിക്കോല്‍: മുംബൈയില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പള്ളത്തിങ്കാല്‍ മിയ്യങ്ങാനം സ്വദേശി പി.ബി.രതീഷ് (38) എന്ന ഉണ്ണിയാണ് മുംബൈയില്‍ മരിച്ചത്. കപ്പലില്‍ ജോലിക്കായി അച്ഛന്റെ സഹോദരപുത്രനോടൊപ്പം ഒരാഴ്ച മുമ്പാണ് മുംബൈയില്‍ എത്തിയത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആസ്പത്രിയിലേക്ക് പുറപ്പെട്ടെങ്കിലും യുവാവ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുന്നു. ബാലകൃഷ്ണന്‍ നമ്പ്യാരുടെയും ഗീതയുടെയും മകനാണ്. കെ. നവ്യയാണ് ഭാര്യ. മകള്‍: ഇവ. സഹോദരങ്ങള്‍: പി.ബി വിജയന്‍, പി.ബി. രമ്യ.

Related Articles
Next Story
Share it