ബംഗളൂരുവില്‍ മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതനായ ഹസ്സന്‍ കുട്ടി ഹാജിയുടെയും റുഖിയയുടെയും മകന്‍ മുഹമ്മദ് അലി (40) ആണ് മരിച്ചത്. നേരത്തെ ബംഗളൂരുവില്‍ വ്യാപാരിയായിരുന്നു. സുഹൃത്തിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഒരാഴ്ച മുമ്പാണ് ബംഗളൂരുവിലേക്ക് പോയത്. അതിനിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. മയ്യത്ത് ഇന്ന് പുലര്‍ച്ചെ […]

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതനായ ഹസ്സന്‍ കുട്ടി ഹാജിയുടെയും റുഖിയയുടെയും മകന്‍ മുഹമ്മദ് അലി (40) ആണ് മരിച്ചത്. നേരത്തെ ബംഗളൂരുവില്‍ വ്യാപാരിയായിരുന്നു. സുഹൃത്തിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഒരാഴ്ച മുമ്പാണ് ബംഗളൂരുവിലേക്ക് പോയത്. അതിനിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. മയ്യത്ത് ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍പുത്തൂര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: സാഹിന. മക്കള്‍: നജ, നദ, ആബിദ് ഹസന്‍ നസീഹ്. സഹോദരങ്ങള്‍: സിദ്ദീഖ്, ഫാത്തിമത്ത് സുഹ്‌റ, ജമീല, താഹിറ, അസ്മ.

Related Articles
Next Story
Share it