ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും

കാഞ്ഞങ്ങാട്: ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച നീലേശ്വരം കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. രണ്ടാം പാപ്പാന്‍ നീലേശ്വരം കരിന്തളം കാലിച്ചാമരം കുഞ്ഞിപ്പാറയിലെ ബാലകൃഷ്ണന്‍ (62) ആണ് ഇന്നലെ വൈകിട്ട് ഇടുക്കി കല്ലാറിലെ സ്വകാര്യ ആന സവാരി കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഫാമില്‍ നിന്ന് സഞ്ചാരികള്‍ ആനപ്പുറത്ത് കയറുന്ന സ്ഥലത്തേക്ക് ആനയെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തിടുകയുമായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ […]

കാഞ്ഞങ്ങാട്: ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച നീലേശ്വരം കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. രണ്ടാം പാപ്പാന്‍ നീലേശ്വരം കരിന്തളം കാലിച്ചാമരം കുഞ്ഞിപ്പാറയിലെ ബാലകൃഷ്ണന്‍ (62) ആണ് ഇന്നലെ വൈകിട്ട് ഇടുക്കി കല്ലാറിലെ സ്വകാര്യ ആന സവാരി കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഫാമില്‍ നിന്ന് സഞ്ചാരികള്‍ ആനപ്പുറത്ത് കയറുന്ന സ്ഥലത്തേക്ക് ആനയെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തിടുകയുമായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
കുഞ്ഞിപ്പാറയിലെ പരേതനായ ശങ്കരന്‍ പാറു ദമ്പതികളുടെ മകനാണ്.ഭാര്യ യശോദ.മക്കള്‍ ശ്രീജ, റീജ. മരുമക്കള്‍: ഗോപി (ബാനം), സെല്‍വരാജ് (പാണത്തൂര്‍).

Related Articles
Next Story
Share it