ദുബായില്‍ മരിച്ച ചട്ടഞ്ചാല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ സ്വദേശിയായ ജെ.സി.ബി ഓപ്പറേറ്റര്‍ ദുബായില്‍ മരിച്ചു. ചട്ടഞ്ചാല്‍ 55-ാം മൈല്‍ കനിയടുക്കത്തെ പരേതനായ കൃഷ്ണന്‍ നായരുടെയും ജാനകിയുടെയും മകന്‍ അശ്വിന്‍കുമാര്‍(55)ആണ് മരിച്ചത്. ദുബായില്‍ ജെ.സി.ബി ഓപ്പറേറ്ററായ അശ്വിന്‍കുമാര്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് അശ്വിന്‍ നാട്ടില്‍ വന്ന് മടങ്ങിയത്. പുതിയ വീടിന്റെ നിര്‍മ്മാണ ജോലികള്‍ നടന്നുവരികയാണ്. ഡിസംബറില്‍ ഗൃഹപ്രവേശനം നടത്താനിരിക്കെയാണ് അശ്വിനെ മരണം തട്ടിയെടുത്തത്. ഭാര്യ: പ്രീതി. മക്കള്‍: ശരത്(പെരിയ അംബേദ്കര്‍ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥി), ഐശ്വര്യ. ബിഷാക്ഷിണി ഏക […]

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ സ്വദേശിയായ ജെ.സി.ബി ഓപ്പറേറ്റര്‍ ദുബായില്‍ മരിച്ചു. ചട്ടഞ്ചാല്‍ 55-ാം മൈല്‍ കനിയടുക്കത്തെ പരേതനായ കൃഷ്ണന്‍ നായരുടെയും ജാനകിയുടെയും മകന്‍ അശ്വിന്‍കുമാര്‍(55)ആണ് മരിച്ചത്. ദുബായില്‍ ജെ.സി.ബി ഓപ്പറേറ്ററായ അശ്വിന്‍കുമാര്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് അശ്വിന്‍ നാട്ടില്‍ വന്ന് മടങ്ങിയത്. പുതിയ വീടിന്റെ നിര്‍മ്മാണ ജോലികള്‍ നടന്നുവരികയാണ്. ഡിസംബറില്‍ ഗൃഹപ്രവേശനം നടത്താനിരിക്കെയാണ് അശ്വിനെ മരണം തട്ടിയെടുത്തത്. ഭാര്യ: പ്രീതി. മക്കള്‍: ശരത്(പെരിയ അംബേദ്കര്‍ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥി), ഐശ്വര്യ. ബിഷാക്ഷിണി ഏക സഹോദരിയാണ്.
മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖര്‍ അടക്കമുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി.

Related Articles
Next Story
Share it