കാഞ്ഞങ്ങാട്: പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീലേശ്വരത്തെ ലോട്ടറി വില്പനക്കാരന് മടിക്കൈ എരിക്കുളം അടിയോടി വീട്ടില്‍ വിനോദി(41)ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. 13ന് രാവിലെയാണ് വിനോദിനെ നീലേശ്വരം പുഴയില്‍ കാണാതായത്. നീലേശ്വരം മെയിന്‍ ബസാറിനു സമീപം പുതിയ മുന്‍സിപ്പല്‍ കോംപ്ലസ് കെട്ടിടം പണിയുന്ന സ്ഥലത്തിനടുത്തുള്ള കച്ചേരി കടവില്‍ വാച്ചും ചെരിപ്പും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നീലേശ്വരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നീലേശ്വരം പൊലീസും കാഞ്ഞങ്ങാടു നിന്നുള്ള ഫയര്‍ഫോഴ്സ് സേനാ അംഗങ്ങളും രണ്ട് ദിവസമായി പുഴയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഓര്‍ച്ച ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.