പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: നാലുദിവസം മുമ്പ് ബളാന്തോട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ തിമ്മുനായക്-കാവേരി ദമ്പതികളുടെ മകന്‍ ജയകുമാറിന്റെ(28) മൃതദേഹമാണ് ഇന്നുച്ചയോടെ ബളാന്തോട് പാലത്തിന് സമീപം രണ്ട് കിലോമീറ്റര്‍ അകലെ പനക്കയം എന്ന സ്ഥലത്ത് നാട്ടുകാര്‍ കണ്ടെത്തിയത്. കോഴിമാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കാനെത്തിയപ്പോഴാണ് ജയകുമാറിനെ ഒഴുക്കില്‍പെട്ട് കാണാതായത്. ജയകുമാറിനെ കണ്ടെത്തനായി സ്‌കൂബ ഡൈവിങ്ങ് വിദഗ്ദ്ധരടക്കം എത്തി പരിശോധന നടത്തിവരികയായിരുന്നു. ഡിങ്കി ലൈഫ് ബോട്ടും പരിശോധനക്കുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് പുഴയില്‍ വീണത്.

കാഞ്ഞങ്ങാട്: നാലുദിവസം മുമ്പ് ബളാന്തോട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ തിമ്മുനായക്-കാവേരി ദമ്പതികളുടെ മകന്‍ ജയകുമാറിന്റെ(28) മൃതദേഹമാണ് ഇന്നുച്ചയോടെ ബളാന്തോട് പാലത്തിന് സമീപം രണ്ട് കിലോമീറ്റര്‍ അകലെ പനക്കയം എന്ന സ്ഥലത്ത് നാട്ടുകാര്‍ കണ്ടെത്തിയത്. കോഴിമാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കാനെത്തിയപ്പോഴാണ് ജയകുമാറിനെ ഒഴുക്കില്‍പെട്ട് കാണാതായത്.
ജയകുമാറിനെ കണ്ടെത്തനായി സ്‌കൂബ ഡൈവിങ്ങ് വിദഗ്ദ്ധരടക്കം എത്തി പരിശോധന നടത്തിവരികയായിരുന്നു. ഡിങ്കി ലൈഫ് ബോട്ടും പരിശോധനക്കുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് പുഴയില്‍ വീണത്.

Related Articles
Next Story
Share it