ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഉദുമ: ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്സംസ്‌കരിച്ചു. മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷാ (33)ണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദുബായിലെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഒന്നര വര്‍ഷം മുമ്പാണ് സുധീഷ് ദുബായിലേക്ക് പോയത്. അമ്മ: രോഹിണി. സഹോദരങ്ങള്‍: രതീഷ്, ലതിക. മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് കല്യശേരിയില്‍ അപകടത്തില്‍പ്പെട്ട് നാലുപേര്‍ക്ക് പരിക്കേറ്റു. വാഗണര്‍ കാറിനും ഗുഡ്സിനും ഇടിച്ച ശേഷം ആംബുലന്‍സ് […]

ഉദുമ: ദുബായില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മാങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്സംസ്‌കരിച്ചു. മാങ്ങാട് പുതിയ പുരയിലെ രാഘവന്റെ മകന്‍ സുധീഷാ (33)ണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദുബായിലെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഒന്നര വര്‍ഷം മുമ്പാണ് സുധീഷ് ദുബായിലേക്ക് പോയത്. അമ്മ: രോഹിണി. സഹോദരങ്ങള്‍: രതീഷ്, ലതിക.
മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് കല്യശേരിയില്‍ അപകടത്തില്‍പ്പെട്ട് നാലുപേര്‍ക്ക് പരിക്കേറ്റു. വാഗണര്‍ കാറിനും ഗുഡ്സിനും ഇടിച്ച ശേഷം ആംബുലന്‍സ് മറിയുകയായിരുന്നു.

Related Articles
Next Story
Share it