ബഹ്‌റൈനില്‍ തീപിടിത്തത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച കാടകം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മുള്ളേരിയ: ബഹ്‌റൈനില്‍ തീപിടുത്തത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് മരിച്ച കാടകം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാടകം ബെര്‍ളയിലെ ടി. കോരന്റെ(56) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കോരന്‍ 20 വര്‍ഷക്കാലം ബഹ്‌റൈനിലെ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഏതാനും ദിവസം മുമ്പ് ഫര്‍ണിച്ചര്‍ കടയില്‍ തീപിടുത്തമുണ്ടാകുകയും കോരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടു. പുക ശ്വസിച്ചതാണ് ഹൃദയാഘാതം സംഭവിക്കാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭാര്യ: കൃഷ്ണവേണി. മക്കള്‍: […]

മുള്ളേരിയ: ബഹ്‌റൈനില്‍ തീപിടുത്തത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് മരിച്ച കാടകം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാടകം ബെര്‍ളയിലെ ടി. കോരന്റെ(56) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കോരന്‍ 20 വര്‍ഷക്കാലം ബഹ്‌റൈനിലെ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഏതാനും ദിവസം മുമ്പ് ഫര്‍ണിച്ചര്‍ കടയില്‍ തീപിടുത്തമുണ്ടാകുകയും കോരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടു. പുക ശ്വസിച്ചതാണ് ഹൃദയാഘാതം സംഭവിക്കാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഭാര്യ: കൃഷ്ണവേണി. മക്കള്‍: അനാമിക, സച്ചിന്‍ലാല്‍(ബഹ്‌റൈന്‍). സഹോദരങ്ങള്‍: കൃഷ്ണ, ശാന്ത.

Related Articles
Next Story
Share it