കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മാര്‍ബിള്‍ തൊഴിലാളിയും കട്ടക്കാല്‍ എടവുങ്കാലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മധ്യപ്രദേശ് മൊറൈനാ സ്വദേശി അജയ് റെത്തോര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് കീഴൂരില്‍ കടലില്‍ കുളിക്കുകയായിരുന്ന അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടത്. നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു.കാണാതായ അജയിയെ കണ്ടെത്താന്‍ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും രണ്ട് ദിവസമായി തിരച്ചില്‍ നടത്തി വരികയായിരുന്നു.അതിനിടെയാണ് ഇന്നലെ രാത്രി 9 മണിയോടെ ചെമ്പരിക്ക കടല്‍ തീരത്ത് മൃതദേഹം കണ്ടെത്തുന്നത്. മേല്‍പ്പറമ്പ് […]

കാസര്‍കോട്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മാര്‍ബിള്‍ തൊഴിലാളിയും കട്ടക്കാല്‍ എടവുങ്കാലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മധ്യപ്രദേശ് മൊറൈനാ സ്വദേശി അജയ് റെത്തോര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് കീഴൂരില്‍ കടലില്‍ കുളിക്കുകയായിരുന്ന അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടത്. നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു.
കാണാതായ അജയിയെ കണ്ടെത്താന്‍ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും രണ്ട് ദിവസമായി തിരച്ചില്‍ നടത്തി വരികയായിരുന്നു.
അതിനിടെയാണ് ഇന്നലെ രാത്രി 9 മണിയോടെ ചെമ്പരിക്ക കടല്‍ തീരത്ത് മൃതദേഹം കണ്ടെത്തുന്നത്. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോവും. കുടുംബസമേതം കട്ടക്കാലില്‍ താമസിച്ച് വരികയായിരുന്നു. ശ്രീകിഷന്റെയും റാംബേട്ടിയുടെയും മകനാണ്.
ഭാര്യ: കലാവതി. മക്കള്‍: രാഗിണി, കുമാരി, നിഖില്‍, റാണിപാരി.

Related Articles
Next Story
Share it