ഷാര്‍ജയില്‍ മരിച്ച ബേക്കല്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

ബേക്കല്‍: ഷാര്‍ജയില്‍ അന്തരിച്ച ബേക്കല്‍ ഖിളരിയ നഗറിലെ ബി.എം ഖാലിദി(51)ന്റെ മയ്യത്ത് ഇന്നലെ നാട്ടിലെത്തിച്ച് ഖിളരിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ദീര്‍ഘകാലം ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ഖാലിദ് അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചത്. സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മൊയ്തീന്‍ കുട്ടിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സമീറ ചിത്താരി. മകന്‍: റിയാസ് (വിദ്യാര്‍ത്ഥി ചട്ടഞ്ചാല്‍ ഗവ. ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: അന്‍സാരി, ഹാരിസ് (ഇരുവരും ഷാര്‍ജ), ആച്ചിബി, മറിയംബി, ഉമൈബ.

ബേക്കല്‍: ഷാര്‍ജയില്‍ അന്തരിച്ച ബേക്കല്‍ ഖിളരിയ നഗറിലെ ബി.എം ഖാലിദി(51)ന്റെ മയ്യത്ത് ഇന്നലെ നാട്ടിലെത്തിച്ച് ഖിളരിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ദീര്‍ഘകാലം ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ഖാലിദ് അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചത്.
സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മൊയ്തീന്‍ കുട്ടിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സമീറ ചിത്താരി. മകന്‍: റിയാസ് (വിദ്യാര്‍ത്ഥി ചട്ടഞ്ചാല്‍ ഗവ. ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: അന്‍സാരി, ഹാരിസ് (ഇരുവരും ഷാര്‍ജ), ആച്ചിബി, മറിയംബി, ഉമൈബ.

Related Articles
Next Story
Share it