വൈക്കത്ത് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മരിച്ചത് കൊല്ലം സ്വദേശിനികള്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ രണ്ടു യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത(21), ആര്യ(21) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്ത് കണ്ടെത്തിയത്. നവംബര്‍ 14ന് രാത്രി 7.30 മണിയോടെയാണ് രണ്ട് യുവതികള്‍ പുഴയിലേക്ക് ചാടിയത്. വടക്കുഭാഗത്തുനിന്ന് നടന്നുവരികയായിരുന്ന രണ്ടുപേരും പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. സമീപത്തെ കുടുംബങ്ങളിലെ കുട്ടികള്‍ രണ്ടുപേര്‍ പുഴയില്‍ ചാടുന്നത് കാണുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ സംഭവം വൈക്കം പൊലീസിനെ […]

കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ രണ്ടു യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത(21), ആര്യ(21) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്ത് കണ്ടെത്തിയത്. നവംബര്‍ 14ന് രാത്രി 7.30 മണിയോടെയാണ് രണ്ട് യുവതികള്‍ പുഴയിലേക്ക് ചാടിയത്.

വടക്കുഭാഗത്തുനിന്ന് നടന്നുവരികയായിരുന്ന രണ്ടുപേരും പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. സമീപത്തെ കുടുംബങ്ങളിലെ കുട്ടികള്‍ രണ്ടുപേര്‍ പുഴയില്‍ ചാടുന്നത് കാണുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ സംഭവം വൈക്കം പൊലീസിനെ അറിയിച്ചു. പൊലീസും അഗ്‌നിശമനസേനയും എത്തി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പാലത്തിന് സമീപത്ത് യുവതികളുടെ ചെരുപ്പും കര്‍ച്ചീഫും കാണപ്പെട്ടു. കഴിഞ്ഞദിവസം കൊല്ലം ചടയമംഗലം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് 21 വയസ്സുള്ള രണ്ട് യുവതികളെ കാണാതായതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയായിരുന്നു. പാലത്തില്‍നിന്ന ലഭിച്ച ചെരിപ്പിന്റെ ഫോട്ടോ ചടയമംഗലം പൊലീസിന് അയച്ചുകൊടുത്തു. ചെരിപ്പുകളിലൊന്ന കാണാതായ ഒരു യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ യുവതികളാണ് പുഴയില്‍ ചാടിയതെന്ന് ഇതോടെയാണ് വ്യക്തമായത്.
കഴിഞ്ഞ ദിവസം കൊല്ലം അഞ്ചല്‍ അറയ്ക്കലില്‍ നിന്നാണ് ഉറ്റസുഹൃത്തുക്കളായ അമൃതയെയും ആര്യയെയും കാണാതായത്. വൈക്കം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it