കീഴൂര്‍ അഴിമുഖത്ത് തോണിമറിഞ്ഞ് കാണാതായ മൂന്നുമത്സ്യതൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കാസര്‍കോട്: പ്രാര്‍ത്ഥന ഫലം കണ്ടില്ല. കീഴൂര്‍ അഴിമുഖത്ത് ഇന്നലെ പുലര്‍ച്ചെ മീന്‍പിടുത്ത തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളും മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തി. കസബയിലെ ശശിയുടെ മകന്‍ സന്ദീപ് (34), പരേതനായ അമ്പാടിയുടെ മകന്‍ രതീശന്‍ (35), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സന്ദീപിന്റെയും കാര്‍ത്തികിന്റെയും മൃതദേഹങ്ങള്‍ കോട്ടിക്കുളം കടലിലും രതീശന്റേത് ബേക്കല്‍ കടലിലുമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി നെല്ലിക്കുന്ന്, കീഴൂര്‍, കോട്ടിക്കുളം, ബേക്കല്‍ എന്നിവിടങ്ങളിലെ മത്സ്യതൊഴിലാളികളും തളങ്കര […]

കാസര്‍കോട്: പ്രാര്‍ത്ഥന ഫലം കണ്ടില്ല. കീഴൂര്‍ അഴിമുഖത്ത് ഇന്നലെ പുലര്‍ച്ചെ മീന്‍പിടുത്ത തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളും മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തി. കസബയിലെ ശശിയുടെ മകന്‍ സന്ദീപ് (34), പരേതനായ അമ്പാടിയുടെ മകന്‍ രതീശന്‍ (35), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സന്ദീപിന്റെയും കാര്‍ത്തികിന്റെയും മൃതദേഹങ്ങള്‍ കോട്ടിക്കുളം കടലിലും രതീശന്റേത് ബേക്കല്‍ കടലിലുമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി നെല്ലിക്കുന്ന്, കീഴൂര്‍, കോട്ടിക്കുളം, ബേക്കല്‍ എന്നിവിടങ്ങളിലെ മത്സ്യതൊഴിലാളികളും തളങ്കര തീരദേശ പൊലീസ് സ്റ്റേഷന്റെയും തൈക്കടപ്പുത്ത് നിന്ന് റീസിന്റെ ബോട്ടും തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. തോണിയിലുണ്ടായിരുന്ന കോട്ടിക്കുളം കടപ്പുറത്തെ സോമന്റെ മകന്‍ രവി (40), കസബയിലെ ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), അട്ക്കത്ത്ബയല്‍ ബീച്ചിലെ ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടിരുന്നു. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നാണ് ഏഴംഗ സംഘം മീന്‍ പിടിത്തത്തിന് പോയത്. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. തോണി മറിഞ്ഞതോടെ അപകടത്തില്‍ പെട്ടവര്‍ മുങ്ങി താഴുകയായിരുന്നു. നീന്തി രക്ഷപ്പെട്ടവര്‍ വിവരം ഉടന്‍ തന്നെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഇന്നലെ മുതല്‍ ആരംഭിച്ച വ്യാപകമായ തിരച്ചിലിലും മൂന്നുപേരേയും കണ്ടെത്താനായില്ല. അപകടവിവരമറിഞ്ഞ് നാട്ടുകാരും എന്‍.എ.നെല്ലികുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
പരേതനായ അമ്പാടി കടവന്റെയും കല്യാണിയുടേയും മകനാണ് രതീഷ്. ഭാര്യ: ഗീതു. മക്കള്‍: മുത്തുമണി, റോഷന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രഞ്ചു, അജിത്, ലതിക, രമണി. കടപ്പുറം എസ്.കെ.ബി.ടിയിലെ ശശി- സാവിത്രി ദമ്പതികളുടെ മകനാണ് സന്ദീപ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സവിനേഷ്, സവിന. ശണ്‍മുഖന്‍ - റീത്ത ദമ്പതികളുടെ മകനാണ് കാര്‍ത്തിക്. ഏക സഹോദരി: ജ്യോതിക.
മൃതദേഹങ്ങള്‍ ജനറല്‍ ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം പൊതുദര്‍ശനത്തിന് ശേഷം പൊതുശ്മശാനത്തില്‍ അടുത്തടുത്ത് മൂന്ന് പേരേയും സംസ്‌കരിക്കും.