കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ച ചൗക്കിയിലെ രണ്ട് യുവാക്കളുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

കാസര്‍കോട്: കണ്ണൂര്‍ തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ചൗക്കി ബദര്‍ നഗറിലെ രണ്ട് യുവാക്കളുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ബദര്‍ നഗറിലെ മനാഫ് (21), ലത്തീഫ് (21) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരുടേയും മയ്യത്ത് നാട്ടിലെത്തിച്ചത്. തുടര്‍ന്ന് ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. പത്ത് മണിയോടെയായിരുന്നു ഖബറടക്കം. കണ്ണൂര്‍ തളാപ്പ് എ.കെ.കെ ആസ്പത്രിക്ക് സമീപമായിരുന്നു […]

കാസര്‍കോട്: കണ്ണൂര്‍ തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ചൗക്കി ബദര്‍ നഗറിലെ രണ്ട് യുവാക്കളുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ബദര്‍ നഗറിലെ മനാഫ് (21), ലത്തീഫ് (21) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരുടേയും മയ്യത്ത് നാട്ടിലെത്തിച്ചത്. തുടര്‍ന്ന് ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. പത്ത് മണിയോടെയായിരുന്നു ഖബറടക്കം. കണ്ണൂര്‍ തളാപ്പ് എ.കെ.കെ ആസ്പത്രിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. തലശ്ശേരി ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇവരുടെ ബൈക്കും മംഗളൂരുവില്‍ നിന്ന് ആയിക്കരയിലേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. മനാഫും ലത്തീഫും ഉറ്റ സുഹൃത്തുക്കളാണ്. രണ്ടുബൈക്കുകളിലായി നാല് പേര്‍ ശനിയാഴ്ച വൈകിട്ടാണ് തലശ്ശേരിയിലേക്ക് പോയത്. തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം. മുഹമ്മദിന്റെയും സഫിയയുടേയും മകനാണ് മനാഫ്. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. മഷൂദ്, മുനീര്‍ ഹാഷിമി എന്നിവര്‍ സഹോദരങ്ങളാണ്. റഫീഖിന്റെയും ജമീലയുടേയും മകനാണ് ലത്തീഫ്. റിസ്‌വാന്‍, സിനാന്‍, മിസ്‌രിയ, നജീറ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it