ഗുരുവായൂരില്‍ ആത്മഹത്യ ചെയ്ത കമിതാക്കളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കാഞ്ഞങ്ങാട്: ഗുരുവായൂരില്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത കമിതാകളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം. ഒരാഴ്ച മുമ്പ് കാണാതായ ഓട്ടോ ഡ്രൈവര്‍ കള്ളാര്‍ ഒക്ലാവിലെ കെ.എം. മുഹമ്മദ് ഷെരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ പടിഞ്ഞാറെ നടയിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടത്. ഈ മാസം ഏഴ് മുതല്‍ ഇരുവരെയും കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തിരുന്നു. ഷാഹിദയാണ് മുഹമ്മദ് […]

കാഞ്ഞങ്ങാട്: ഗുരുവായൂരില്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത കമിതാകളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം. ഒരാഴ്ച മുമ്പ് കാണാതായ ഓട്ടോ ഡ്രൈവര്‍ കള്ളാര്‍ ഒക്ലാവിലെ കെ.എം. മുഹമ്മദ് ഷെരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ പടിഞ്ഞാറെ നടയിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടത്. ഈ മാസം ഏഴ് മുതല്‍ ഇരുവരെയും കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തിരുന്നു. ഷാഹിദയാണ് മുഹമ്മദ് ഷെരീഫിന്റെ ഭാര്യ. മക്കള്‍: അഫീഫ, ഷമ്മാസ്, അസിനാസ്. സിന്ധുവിന്റെ ഭര്‍ത്താവ് സതീഷ്. മക്കള്‍: ആര്യമോള്‍ ആഷില്‍.
ഷെരീഫും സിന്ധുവും മൂന്നുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ബന്ധം അറിഞ്ഞ സിന്ധുവിന്റെ വീട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തുടരുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചെങ്കിലും ലാന്റ് ഫോണില്‍ ബന്ധപ്പെട്ട് വരികയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇരുവരും സ്ഥലം വിടുന്ന ദിവസം ഷെരീഫ് ഫെഡറല്‍ ബാങ്കില്‍ നിന്നും 60,000 രൂപ പിന്‍വലിച്ചിരുന്നു. 25,000 രൂപ ഇന്നലെയും പിന്‍വലിച്ചിരുന്നു. ഇതോടെയാണ് ഇരുവരും ഗുരുവായൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്താനൊരുങ്ങുന്നതിനിടെയാണ് മരണ വിവരം ലഭിക്കുന്നത്.

Related Articles
Next Story
Share it