തിരമാലയില്‍പ്പെട്ട് നിയന്ത്രണം വിട്ട ബോട്ട് കരയിലേക്ക് ഇരച്ചു കയറി; തൊഴിലാളികള്‍ രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: ശക്തമായ തിരമാലയില്‍പ്പെട്ട് നിയന്ത്രണം വിട്ട ബോട്ട് തീരത്തേക്കിരച്ചു കയറി. ഇന്ന് പുലര്‍ച്ചെ ബല്ലാ കടപ്പുറത്താണ് സംഭവം. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു പോയ അല്‍ റഹിം എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഒഡിഷ സ്വദേശികളായ അഞ്ചന്‍മാലിക്, വികാസ് മാലിക്, വരുണ്‍ദാസ്, ചൈത്രംദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ബോട്ടിനെ കെട്ടിവലിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് തകര്‍ന്നു. എട്ടു ലക്ഷത്തോളം രൂപയുടെ […]

കാഞ്ഞങ്ങാട്: ശക്തമായ തിരമാലയില്‍പ്പെട്ട് നിയന്ത്രണം വിട്ട ബോട്ട് തീരത്തേക്കിരച്ചു കയറി. ഇന്ന് പുലര്‍ച്ചെ ബല്ലാ കടപ്പുറത്താണ് സംഭവം. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു പോയ അല്‍ റഹിം എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഒഡിഷ സ്വദേശികളായ അഞ്ചന്‍മാലിക്, വികാസ് മാലിക്, വരുണ്‍ദാസ്, ചൈത്രംദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ബോട്ടിനെ കെട്ടിവലിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് തകര്‍ന്നു. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. ഞാണിക്കടവിലെ അഹമ്മദിന്റെ ഉടമസ്ഥയിലുള്ളതാണ് ബോട്ട്.