ബി.എല്‍.എസ് കേന്ദ്രം നഗരത്തിലേക്ക് മാറ്റിസ്ഥാപിക്കണം

അബുദാബി: അബുദാബി നഗരത്തില്‍ നിന്നും ദൂരെ അല്‍ റീം ദ്വീപിലേക്ക് മാറ്റി സ്ഥാപിച്ച ബി.എല്‍.എസ് കേന്ദ്രം നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ യു.എ. ഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, കോണ്‍സുലര്‍ രാജ മുരുകന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. പുതിയ കേന്ദ്രം നഗരത്തില്‍ നിന്നും ദൂരെ ആയതിനാല്‍ അവിടേക്ക് എത്തുവാന്‍ ആവശ്യമായ വാഹന സൗകര്യമില്ല. ഇത് പ്രത്യേകിച്ച് തൊഴിലാളികള്‍ക്ക് ഇടയില്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അഞ്ചു സ്ഥലത്തേക്കാണ് ബി.എല്‍.എസ് […]

അബുദാബി: അബുദാബി നഗരത്തില്‍ നിന്നും ദൂരെ അല്‍ റീം ദ്വീപിലേക്ക് മാറ്റി സ്ഥാപിച്ച ബി.എല്‍.എസ് കേന്ദ്രം നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ യു.എ. ഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, കോണ്‍സുലര്‍ രാജ മുരുകന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. പുതിയ കേന്ദ്രം നഗരത്തില്‍ നിന്നും ദൂരെ ആയതിനാല്‍ അവിടേക്ക് എത്തുവാന്‍ ആവശ്യമായ വാഹന സൗകര്യമില്ല. ഇത് പ്രത്യേകിച്ച് തൊഴിലാളികള്‍ക്ക് ഇടയില്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അഞ്ചു സ്ഥലത്തേക്കാണ് ബി.എല്‍.എസ് മാറ്റി സ്ഥാപിച്ചത്. തൊഴിലാളികളില്‍ അധികംപേരും നഗരത്തില്‍ നിന്നും മാറി ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നതിനാല്‍ പുതിയ സ്ഥലത്തേക്കുള്ള യാത്ര ഒരു വെല്ലുവിളിയാകും. ബി.എല്‍.എസ് കേന്ദ്രം പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it