കടവരാന്തയില്‍ കണ്ടെത്തിയ രക്തക്കറ പരിഭ്രാന്തി പരത്തി

ബദിയടുക്ക: മാര്‍പ്പനടുക്കയിലെ കുമ്പഡാജെ പഞ്ചായത്ത് ഓഫീസിന് മുന്നിലെ കടവരാന്തയില്‍ കണ്ടെത്തിയ രക്തക്കറ നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാവിലെയാണ് രക്തക്കറ കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക അഡീഷണല്‍ എസ്.ഐ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രക്തക്കറക്ക് സമീപം ചാണകം കണ്ടതിനാല്‍ കന്നുകാലിയുടെ രക്തമാകാമെന്ന സംശയമാണ് പൊലീസ് പ്രകടിപ്പിച്ചത്. കൊമ്പ് ഇളകി രക്തം വീണതാകാമെന്ന് കരുതുന്നു. രണ്ട് ദിവസം ഈ ഭാഗത്ത് കൊമ്പ് ഇളകിയ നിലയില്‍ കാള നടന്നുപോകുന്നത് കണ്ടതായി നാട്ടുകാര്‍ […]

ബദിയടുക്ക: മാര്‍പ്പനടുക്കയിലെ കുമ്പഡാജെ പഞ്ചായത്ത് ഓഫീസിന് മുന്നിലെ കടവരാന്തയില്‍ കണ്ടെത്തിയ രക്തക്കറ നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാവിലെയാണ് രക്തക്കറ കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക അഡീഷണല്‍ എസ്.ഐ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രക്തക്കറക്ക് സമീപം ചാണകം കണ്ടതിനാല്‍ കന്നുകാലിയുടെ രക്തമാകാമെന്ന സംശയമാണ് പൊലീസ് പ്രകടിപ്പിച്ചത്. കൊമ്പ് ഇളകി രക്തം വീണതാകാമെന്ന് കരുതുന്നു. രണ്ട് ദിവസം ഈ ഭാഗത്ത് കൊമ്പ് ഇളകിയ നിലയില്‍ കാള നടന്നുപോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related Articles
Next Story
Share it