ദേശീയ യുവജനദിനത്തില്‍ സുഹൃത്ത് വേദി മധൂര്‍ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കാസര്‍കോട്: ദേശീയ യുവജനദിനത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ചു കൊണ്ട് കാസര്‍കോട് ബ്ലഡ്ബാങ്കിന് വേണ്ടി സുഹൃത്ത് വേദി മധൂര്‍ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 53 ആളുകള്‍ രക്തം ദാനം ചെയ്തു. രക്തദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് ട്രെയ്‌നര്‍ കൂടിയായ സതീഷ് ബോധവത്കരണം നടത്തി. പ്രസിഡണ്ട് ഇക്ബാല്‍ കെറോസിന്‍ അധ്യക്ഷത വഹിച്ചു. സുഹൃത്ത് വേദി ജനറല്‍സെക്രട്ടറി ജസീര്‍ മധൂര്‍ സ്വാഗതം പറഞ്ഞു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിജ വിനോദ്, വാര്‍ഡ് […]

കാസര്‍കോട്: ദേശീയ യുവജനദിനത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ചു കൊണ്ട് കാസര്‍കോട് ബ്ലഡ്ബാങ്കിന് വേണ്ടി സുഹൃത്ത് വേദി മധൂര്‍ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
53 ആളുകള്‍ രക്തം ദാനം ചെയ്തു. രക്തദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് ട്രെയ്‌നര്‍ കൂടിയായ സതീഷ് ബോധവത്കരണം നടത്തി. പ്രസിഡണ്ട് ഇക്ബാല്‍ കെറോസിന്‍ അധ്യക്ഷത വഹിച്ചു. സുഹൃത്ത് വേദി ജനറല്‍സെക്രട്ടറി ജസീര്‍ മധൂര്‍ സ്വാഗതം പറഞ്ഞു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിജ വിനോദ്, വാര്‍ഡ് മെമ്പര്‍ ബഷീര്‍ സി.എം, മധൂര്‍ ജി.ജെ.ബി.എസ് ഹെഡ്മാസ്റ്റര്‍ വിനോദ് കുമാര്‍ മാസ്റ്റര്‍, മധൂര്‍ ഹോമിയോ എം.ഒ ഡോ: ആഷാമേരി, നെഹ്റു യുവകേന്ദ്ര വളന്റിയര്‍മാരായ മുഹമ്മദ് സഹദ്, യശോദ, ഹാരിസ് ചെല്ലു, ഇബ്രാഹിം കെറോസിന്‍, മുജീബ് മധുര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹൈദര്‍ മധൂര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it