എം സ്വരാജിനെ തോല്‍പ്പിക്കാന്‍ ബിജെപി കെ ബാബുവിന് വോട്ട് ചെയ്തു; തുറന്നുപറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കെ എസ് രാധാകൃഷ്ണന്‍

തിരുവനന്തപുരം: ഇടതുതരംഗത്തിനിടയിലും നിയമസഭയിലെ വലിയ നഷ്ടമായി ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വി. സിപിഎമ്മിലെ തീപ്പൊരി പ്രഭാഷകനും യുവ നേതാവുമായ സ്വരാജിന്റെ ബിജെപിക്കും തീവ്രഹിന്ദുത്വക്കുമെതിരെയുള്ള നിലപാടുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും അംഗീകരിക്കുന്നതാണ്. അത് കൊണ്ട് തന്നെയാണ് സ്വരാജിന്റെ തോല്‍വി ഇടതുതരംഗത്തിനിടയിലും പ്രവര്‍ത്തകര്‍ക്ക് തീരാദുഖമാകുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ ബാബുവായിരുന്നു അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തോല്‍വിക്ക് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കെ എസ് രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് കേരള രാഷ്ട്രീയം. […]

തിരുവനന്തപുരം: ഇടതുതരംഗത്തിനിടയിലും നിയമസഭയിലെ വലിയ നഷ്ടമായി ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വി. സിപിഎമ്മിലെ തീപ്പൊരി പ്രഭാഷകനും യുവ നേതാവുമായ സ്വരാജിന്റെ ബിജെപിക്കും തീവ്രഹിന്ദുത്വക്കുമെതിരെയുള്ള നിലപാടുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും അംഗീകരിക്കുന്നതാണ്. അത് കൊണ്ട് തന്നെയാണ് സ്വരാജിന്റെ തോല്‍വി ഇടതുതരംഗത്തിനിടയിലും പ്രവര്‍ത്തകര്‍ക്ക് തീരാദുഖമാകുന്നത്.

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ ബാബുവായിരുന്നു അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തോല്‍വിക്ക് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കെ എസ് രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് കേരള രാഷ്ട്രീയം. നിയമസഭയിലും പുറത്തും ബിജെപിയോട് കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന എം സ്വരാജിനെ തോല്‍പ്പിക്കാന്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെ എസ് രാധാകൃഷ്ണന്‍.

കഴിഞ്ഞതവണ ഇവിടെ ബിജെപി നേടിയ വോട്ടുകളില്‍ ഇക്കുറി കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഈ വോട്ടുകള്‍ ബാബുവിന് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഇത് എങ്ങനെ യുഡിഎഫിനു പോയി എന്നതിന് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുന്‍ പി എസ് സി ചെയര്‍മാന്‍ കൂടിയായ കെ എസ് രാധാകൃഷ്ണന്‍ 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ടു കച്ചവടം നടന്നതായ ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഇഞ്ചോടിഞ്ച് മത്സരം നടന്ന തൃപ്പൂണിത്തുറയില്‍ ആയിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തന്നെ വോട്ടുകച്ചവടം നടന്നതായ ആരോപണം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇടത് പാളയത്തില്‍ നിന്നുള്ള ആക്ഷേപം മാത്രമായാണ് പലരും വിലയിരുത്തിയതെങ്കിലും വെളിപ്പെടുത്തലോടെ എല്ലാം പുറത്തുവന്നിരിക്കുകയാണ്.

സംസ്ഥാനത്ത് വോട്ടു കച്ചവടം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു. കുണ്ടറയിലും പെരുമ്പാവൂരിലും വോട്ട് കച്ചവടം നടന്നു. തൃപ്പൂണിത്തുറയില്‍ 900 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ജയിച്ചത്. ഇവിടെ 6037 വോട്ടിന്റെ കുറവ് ബിജെപിയില്‍ നിന്നുണ്ടായി. വോട്ടുകച്ചവടം കാരണമാണ് ചിലയിടത്ത് എല്‍ഡിഎഫ് തോറ്റത്. ചാലക്കുടി, കോവളം, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചതിന് കാരണം ബിജെപിയുമായുള്ള വോട്ടു കച്ചവടമാണ്. വാമനപുരത്ത് 8000 ലധികം വോട്ടുകളാണ് ബിജെപിക്ക് മറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it