ബി.ജെ.പി. നേതാവ് നഞ്ചില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

ഉദുമ: ബി.ജെ.പിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പരവനടുക്കം നഞ്ചില്‍ വീട്ടിലെ നഞ്ചില്‍ കുഞ്ഞിരാമന്‍ (82)അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1946ല്‍ എം. കുഞ്ഞമ്പു നായരുടെയും കൂക്കള്‍ കുഞ്ഞമ്മാറമ്മയുടെയും മകനായി ചെമ്മനാട് ജനിച്ച കെ.കുഞ്ഞിരാമന്‍ നായര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നഗരത്തിലെ ഓട് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ജോലിയോടൊപ്പം തന്നെ രാഷ്ട്രീയ പ്രവര്‍ത്തനവും തുടങ്ങി. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരെ കേരളത്തില്‍ നടന്ന […]

ഉദുമ: ബി.ജെ.പിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പരവനടുക്കം നഞ്ചില്‍ വീട്ടിലെ നഞ്ചില്‍ കുഞ്ഞിരാമന്‍ (82)അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1946ല്‍ എം. കുഞ്ഞമ്പു നായരുടെയും കൂക്കള്‍ കുഞ്ഞമ്മാറമ്മയുടെയും മകനായി ചെമ്മനാട് ജനിച്ച കെ.കുഞ്ഞിരാമന്‍ നായര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നഗരത്തിലെ ഓട് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ജോലിയോടൊപ്പം തന്നെ രാഷ്ട്രീയ പ്രവര്‍ത്തനവും തുടങ്ങി. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരെ കേരളത്തില്‍ നടന്ന ആദ്യ സമരത്തിന്റെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചു. ജയില്‍ ശിക്ഷയും അനുഭവിച്ചു. ബി.ജെ.പി. ഉദുമ മണ്ഡലം പ്രസിഡണ്ട്, ജില്ലാ ട്രഷറര്‍, ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 34വര്‍ഷം ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു. ഭാര്യ: പി. സാവിത്രി. മക്കള്‍: പി.ഉഷ, പി.രതീഷ്, പി.രമ്യ, പി.സുരേഷ്.

Related Articles
Next Story
Share it