മുസ്ലിം ലീഗിന്റെ കാര്യത്തില്‍ ബിജെപിയില്‍ ഭിന്നസ്വരമില്ല; ലീഗിനെ സ്വാഗതം ചെയ്യുന്നു; നിലപാട് മാറ്റി കെ സുരേന്ദ്രനും

തൃശ്ശൂര്‍: മുസ്ലിം ലീഗിന്റെ കാര്യത്തില്‍ ബിജെപിയില്‍ ഭിന്നസ്വരമില്ലെന്നും ലീഗിനെ സ്വാഗതം ചെയ്യുന്നതായും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തൃശൂരില്‍ വിജയയാത്രയുടെ വേദിയില്‍ ലീഗിനെ ക്ഷണിക്കുന്ന കാര്യത്തില്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും വ്യത്യസ്ത അഭിപ്രായം സ്വീകരിച്ചത് വാര്‍ത്തയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. മുസ്ലിം ലീഗ് അവരുടെ വര്‍ഗീയ അജണ്ട ഉപേക്ഷിച്ച് മോദിയുടെ വികസനയം അംഗീകരിച്ച് ദേശീയധാരയിലേക്ക് വന്നാല്‍ അവരെ ബിജെപി സ്വാഗതം ചെയ്യും. ലീഗില്‍ നിന്നും […]

തൃശ്ശൂര്‍: മുസ്ലിം ലീഗിന്റെ കാര്യത്തില്‍ ബിജെപിയില്‍ ഭിന്നസ്വരമില്ലെന്നും ലീഗിനെ സ്വാഗതം ചെയ്യുന്നതായും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തൃശൂരില്‍ വിജയയാത്രയുടെ വേദിയില്‍ ലീഗിനെ ക്ഷണിക്കുന്ന കാര്യത്തില്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും വ്യത്യസ്ത അഭിപ്രായം സ്വീകരിച്ചത് വാര്‍ത്തയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്.

മുസ്ലിം ലീഗ് അവരുടെ വര്‍ഗീയ അജണ്ട ഉപേക്ഷിച്ച് മോദിയുടെ വികസനയം അംഗീകരിച്ച് ദേശീയധാരയിലേക്ക് വന്നാല്‍ അവരെ ബിജെപി സ്വാഗതം ചെയ്യും. ലീഗില്‍ നിന്നും രാജിവെച്ച് ബിജെപിയുടെ നിലപാടുകള്‍ അംഗീകരിച്ച് വരുന്നവരെയും പാര്‍ട്ടി സ്വാഗതം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി മുസ്ലിം ലീഗ് തന്നെയാണ്. എന്നാല്‍ ബിജെപിയുമായി യോജിക്കാന്‍ തയ്യാറാണോയെന്ന് ലീഗിനോടാണ് ചോദിക്കേണ്ടത്. ലീഗിനെ ക്ഷണിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാല്‍ ലീഗിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു തൃശൂരിലെ വേദിയില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അതിനെ നന്നാക്കാന്‍ കഴിയില്ലെന്നും അതേ വേദിയില്‍ വെച്ച് കെ. സുരേന്ദ്രന്റെ പ്രതികരിച്ചു. പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നസ്വരമെന്ന വാര്‍ത്ത വന്നതോടെ വിശദീകരണവുമായി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. നയം മാറ്റിയാല്‍ കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് തങ്ങളേയും സ്വാഗതം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it