ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ വടിവാള്‍വീശിയ ശേഷം രക്ഷപ്പെട്ട രണ്ടംഗസംഘം സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു; ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ വടിവാള്‍ വീശിയ ശേഷം രക്ഷപ്പെട്ട രണ്ടംഗസംഘം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പ്രതികളിലൊരാള്‍ പിടിയിലായെങ്കിലും മറ്റേയാള്‍ ഓടി രക്ഷപ്പെട്ടു. ധര്‍മനഗരയിലെ നവാസിനെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നവാസിന്റെ സുഹൃത്തായ ധര്‍മനഗരയിലെ മുക്താര്‍ അഹമ്മദിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പത്തിലധികം കേസുകളില്‍ പ്രതിയായ മുക്താര്‍ അഹമ്മദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിരവധിതവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് വാറണ്ട്. മുക്താറിനെ പിടികൂടാന്‍ ഉള്ളാള്‍ പൊലീസ് […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ വടിവാള്‍ വീശിയ ശേഷം രക്ഷപ്പെട്ട രണ്ടംഗസംഘം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പ്രതികളിലൊരാള്‍ പിടിയിലായെങ്കിലും മറ്റേയാള്‍ ഓടി രക്ഷപ്പെട്ടു. ധര്‍മനഗരയിലെ നവാസിനെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നവാസിന്റെ സുഹൃത്തായ ധര്‍മനഗരയിലെ മുക്താര്‍ അഹമ്മദിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പത്തിലധികം കേസുകളില്‍ പ്രതിയായ മുക്താര്‍ അഹമ്മദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിരവധിതവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് വാറണ്ട്. മുക്താറിനെ പിടികൂടാന്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ വാസു, രഞ്ജിത്, ചിദാനന്ദ്, അക്ബര്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെ ധര്‍മ്മനഗരയിലേക്ക് പോയിരുന്നു. മുക്താറിന്റെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാള്‍ വീശിയ ഇയാള്‍ നവാസിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തൊക്കോട്ട് മേല്‍പ്പാലത്തില്‍ വച്ച് പൊലീസ് ഇരുവരെയും പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചതോടെ മുക്താര്‍ ബൈക്കില്‍ നിന്നും ചാടിയിറങ്ങി ഓടിമറയുകയായിരുന്നു. നവാസ് പൊലീസ് പിടിയിലാകാതിരിക്കാന്‍ അമിതവേഗതയില്‍ ഓടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് വാഗണറില്‍ ഇടിച്ച് മറിയുകയായിരുന്നു. നവാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുക്താറിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് നവാസിനെതിരെ കേസെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ടാര്‍ഗറ്റ് ഇല്ല്യാസ് വധക്കേസിലെ മുഖ്യപ്രതി ദാവൂദിന്റെ സഹോദരനാണ് നവാസ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles
Next Story
Share it