ബന്തിയോട് ടൗണില്‍ നിന്ന് ബൈക്ക് കവര്‍ന്ന യുവാവ് സി.സി.ടി.വിയില്‍ കുടുങ്ങി

ബന്തിയോട്: ബന്തിയോട് ടൗണില്‍ നിന്ന് ബൈക്ക് കവര്‍ന്ന യുവാവിന്റെ ദൃശ്യം സി.സി. ടി.വിയില്‍ പതിഞ്ഞു. പച്ചമ്പളം ദീനാര്‍ നഗറിലെ ഇലക്ട്രീഷ്യന്‍ ബഷീറിന്റെ ബൈക്കാണ് കവര്‍ന്നത്. ഇന്നലെ രാവിലെ ബന്തിയോട്ടെ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തി ബഷീര്‍ പോയതായിരുന്നു. രാത്രി 7മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കവര്‍ന്നതായി അറിയുന്നത്. തുടര്‍ന്ന് സമീപത്തെ മെഡിക്കല്‍ ഷോപ്പിലെ സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മാസ്‌ക് ധരിച്ചെത്തിയ യുവാവ് ബൈക്കുമായി പെര്‍മുദെ ഭാഗത്തേക്കുള്ള റോഡില്‍ കൂടി കടന്നുപോകുന്ന ദൃശ്യം കണ്ടത്.

Related Articles
Next Story
Share it