പെരിയ ഇരട്ടക്കൊലക്കേസില്‍ കാണാതായ ബൈക്ക് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ ബൈക്ക് തിരച്ചിലിനൊടുവില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ബൈക്ക് കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയായ വെളുത്തോളിയിലെ സുബീഷിന്റെ കെ.എല്‍ 60 എല്‍ 5730 നമ്പര്‍ ബൈക്കാണ് കാണാതായത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത സുബീഷിന്റെ ബൈക്ക് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ഈ വാഹനം ഫോറന്‍സിക് പരിശോധനക്കായി […]

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ ബൈക്ക് തിരച്ചിലിനൊടുവില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ബൈക്ക് കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയായ വെളുത്തോളിയിലെ സുബീഷിന്റെ കെ.എല്‍ 60 എല്‍ 5730 നമ്പര്‍ ബൈക്കാണ് കാണാതായത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത സുബീഷിന്റെ ബൈക്ക് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ഈ വാഹനം ഫോറന്‍സിക് പരിശോധനക്കായി ഏറ്റുവാങ്ങാന്‍ സി.ബി.ഐ അന്വേഷണസംഘം എത്തിയപ്പോഴാണ് കാണാതായ വിവരമറിഞ്ഞത്. ബൈക്ക് ക്രൈംബ്രാഞ്ച് കൊണ്ടുപോയെന്നായിരുന്നു പൊലീസ് സി.ബി.ഐയെ അറിയിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ കസ്റ്റഡിയിലില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. തുടര്‍ന്ന് ബൈക്ക് കണ്ടെത്താന്‍ കാസര്‍കോട് എ.ആര്‍ ക്യാമ്പ് പരിസരത്തും ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ബൈക്ക് കണ്ടെത്തിയത്.

Related Articles
Next Story
Share it